Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണം: ചെറുകിട കർഷക ഫെഡറേഷൻ

05 Jan 2025 20:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സ്വാഭാവിക റബറിന് കർഷക കർക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തിൽ റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. റബറിന് വിപണിയിൽ നാമമാത്ര വിലകൂടുമ്പോൾ റബർ ഉത്പന്നങ്ങൾക്ക് 40% വില ഉയർത്തുകയും, പിന്നീട് റബർ ഷീറ്റിൻ്റെ വില താഴുമ്പോൾ റബർ ഉല്പന്നങ്ങളുടെ വില താഴ്ത്താത്തത് ജനങ്ങോളോട് ചെയ്യുന്നവൻ ദ്രോഹമാണന്നും , ഇത് നീതികരിക്കാനാവില്ലന്നും ചെറുകിട കർകർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. സംസ്ഥാന കമ്മറ്റി യോഗത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ബിജു തേറാട്ടിൽ, താഹ പുതുശേരി, സലിൻ കൊല്ലം കുഴി, അനിൽ കാട്ടാത്തു വാലയിൽ , ഡി.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി സലിൻ കൊല്ലംകുഴിയെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.

Follow us on :

More in Related News