Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനർനിർമ്മിച്ച ശ്രീമൂലം ഷഷ്ഠിപൂർത്തി റോഡിന്റെ ഉത്ഘാടനം നടത്തി

18 Jan 2025 19:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ജലവിഭവകുപ്പിൽ നിന്നും മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അനുവദിച്ച 40.2 ലക്ഷം രൂപ വിനിയോഗിച്ചു പുനർനിർമിച്ച ശ്രീമൂലം ഷഷ്ഠിപൂർത്തി റോഡിന്റെ ഉത്ഘാടനം ജനകീയസമിതിയുടെ നേതൃത്വത്തിൽ മുതിർന്ന പൊതു പ്രവർത്തകൻ ശ്രീ എം എസ് ജോസ് നിർവഹിച്ചു.

റോഡിന്റെ നവീകരണത്തിന് 2023 ൽ 20 ലക്ഷം രൂപയോളം pwdയിൽ നിന്നും അനുവദിച്ചിരുന്നു. ഈ തുകയുടെ പ്രവർത്തി റോഡിന്റെ തകരാറിലായിരുന്ന കുറവിലങ്ങാട് ഭാഗം ഒഴിവാക്കി ഞീഴൂർ പഞ്ചായത്ത് ഭാഗത്തേക്ക് മാറ്റി നിർമാണം നടത്തിയതോടുകൂടിയാണ് പ്രതിസന്ധി ഉണ്ടായത്.ഇതേതുടര്ന്നു പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും pwd ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുകയുണ്ടായി.

തകരാറിലായിരുന്ന റോഡിന്റെ സൈഡുചേർന്നു ജലജീവൻ മിഷൻ പൈപ്പുകൾ ഇട്ടുവെന്ന പഴിചാരി റോഡിന്റെ തുടർനടപടികൾ ഉണ്ടായില്ല.ടാറിങ്ങിന് ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ ജനപ്രധിനിധികളായ പി സി കുര്യൻ,വിനു കുര്യൻ,ഡാർലി ജോജി,കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് സിബി മാണി എന്നിവരുടെ നേതൃത്വത്തിൽ ജനകീയസമിതി മന്ത്രി ശ്രീ റോഷി അഗസ്റ്റിന് നിവേദനം നൽകി.

തുടര്ന്നു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തകർന്നു കിടന്ന റോഡ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നേരിട്ടെത്തി സന്ദർശിക്കുകയും എൻ എസ് വായനശാലയിൽ വെച്ചു ജനകീയ സമിതിയുമായി ചർച്ച നടത്തുകയും റോഡ് പുനർനിർമ്മിക്കുമെന്നുറപ്പ് നൽകുകയും ചെയ്തു.റോഡിൻ്റെ സൈഡിൽ കൂടി മാത്രമാണ് ജലജീവൻ മിഷൻ പൈപ്പ് ഇട്ടിട്ടുള്ളുവെങ്കിലും 3 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തുകയായ 40.2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

7 ദിവസത്തിനകം 40.2 ലക്ഷം രൂപയുടെ ചെക്ക് വാട്ടർ അതോറിറ്റിക്കു കൈമാറി.ഈ തുക ഉപയോഗിച്ചാണ് നിലവിൽ ഷഷ്ഠിപൂർത്തി റോഡിൻ്റെ പുനർനിർമാണം പൂർണമായും നടത്തിയിട്ടുള്ളത്.റോഡിന്റെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ റോഡിന്റെ ഗുണഭോക്താക്കൾ നിർമാണത്തിന് മുൻകൈ എടുത്ത ജനപ്രതിനിധികളായ ശ്രീ പി സി കുര്യൻ,വിനു കുര്യൻ,ഡാർലി ജോജി എന്നിവരുടെ നേതൃത്വത്തിൽ ഉത്ഘാടനം നിർവഹിച്ചു.

യോഗത്തിൽ വെച്ചു മുതിർന്ന പൊതു പ്രവർത്തകനായ മുൻ പിഎസസി മെമ്പർ ശ്രീ എം എസ് ജോസ് നാട മുറിച്ചു ഉത്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി സി കുര്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ശ്രീ വിനു കുര്യൻ,ഡാർലി ജോജി എന്നിവരും ശ്രീ സിബി മാണി,ശ്രീ സാബു പുളിക്കത്തൊട്ടി,ശ്രീ ശശി കാളിയോരത്ത് ശ്രീ എ പി പ്രകാശ് അമ്പലത്തറ,ശ്രീ ജോസ് പതിയാമറ്റം തുടങ്ങിവർ ആശംസകൾ അർപ്പിച്ചു.

Follow us on :

More in Related News