Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.പി ജയരാജന്റെ ആത്മകഥ ചോർത്തിയതില്‍ കേസെടുക്കാൻ നിർദ്ദേശം

30 Dec 2024 20:24 IST

CN Remya

Share News :

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ ചോർത്തിയതില്‍ കേസെടുക്കാൻ നിർദ്ദേശം. പ്രസാധകരായ ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാം ഇതു സംബന്ധിച്ച നിർദേശം കോട്ടയം എസ്പിക്ക് നല്‍കി. 'കട്ടൻചായയും പരിപ്പുവടയും' എന്ന പേരില്‍ ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പുസ്തകം വിവാദമായതിന് പിന്നാലെ ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകത്തിന്റെ കരാർ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഉയരുന്നതിനെതിരെ ഇ.പി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Follow us on :

More in Related News