Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല; പോലീസ് പക്ഷപാതിത്വം അവസാനിപ്പിക്കണം -ആർ.ജെ.ഡി.

18 Feb 2025 22:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: അതീവ പരിസ്ഥിതി ലോലവും ഏറെ ജൈവ വൈവിധ്യം നിറഞ്ഞതുമായ കീഴ്പയ്യൂരിലെ പുറക്കാമലയിലെ ഖനനത്തിനെതിരെ പ്രതികരിച്ച സംരക്ഷണ സമിതി പ്രവർത്തകർക്കു നേരെ അക്രമണം നടത്തുന്ന ഖനന മാഫിയക്ക് ഒത്താശ ചെയ്യുന്ന മേപ്പയ്യൂർ പോലീസ് നടപടിയിൽ രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. 

ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, മണ്ഡലം സെക്രട്ടറി വി.പി. മോഹനൻ ഉൾപ്പെടെയുള്ളപുറക്കാമല സംരക്ഷണ സമിതിയുടെ ആറ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ക്വാറി ലോബിയുടെ ഗുണ്ടകൾ തിങ്കളാഴ്ച വൈകീട്ട് ആക്രമിച്ചത്. എന്നാൽ അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മർദ്ദനത്തിനിരയായവരെ വേട്ടയാടുകയാണ് മേപ്പയൂർ പോലീസ്. 


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കെ. ലോഹ്യ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ അർദ്ധ രാത്രിക്ക് ശേഷം പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. നിയമപരമായ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പോലീസ് ഇരച്ച് കയറുന്നത്. ബന്ധപ്പെട്ട അധികാരികളെ സ്വാധീനിച്ച് പുറക്കാമലയിലെ പുറമ്പോക്ക് ഭൂമിയിൽ പോലും ഖനന ലൈസൻസ് സ്വന്തമാക്കിയ ഖനന ലോബിയുടെ ക്വട്ടേഷൻ സംഘത്തെ പോലെയാണ് മേപ്പയൂർ പോലീസ് പ്രവർത്തിക്കുന്നതെന്നും ആർ.ജെ.ഡി കുറ്റപ്പെടുത്തി.നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ  കിടാവ്, ബി.ടി. സുധീഷ് കുമാർ, കൃഷ്ണൻ കീഴലാട്ട്, വി.പി. ദാനിഷ്, എൻ.പി. ബിജു എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News