Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 21:02 IST
Share News :
കടുത്തുരുത്തി :വെളിയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പുതുതായി തുടങ്ങുവാൻ പോകുന്ന പ്ലൈവുഡ് ഫാക്‌ടറിക്കും പാറമടകൾക്കും എതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.നിലവിൽ കൊച്ചിൻ ബ്ലൂ മെറ്റൽസ് കാപ്പൻ ഗ്രാനൈറ്റ് എന്നീ വമ്പൻ ക്രഷർ ക്വാറി യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. അതിന്റെ 300 മീറ്റർ ചുറ്റളവിലാണ് തെക്കേമലയിലും, താന്നിമലയിലും പുതിയ ക്വാറിയും മൂലേക്കാട്ട് ജംഗ്ഷനിൽ പ്ലൈവുഡ് ഫാക്ടറിയും തുടങ്ങുവാനുള്ള നീക്കം നടക്കുന്നത്.
നിലവിൽ പ്രവർത്തിച്ചുവരുന്ന ക്രഷർ, ക്വാറി യൂണിറ്റുകൾ മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പൂവക്കുളം നിവാസികൾക്ക് ഇനി തുടങ്ങുവാൻ പോകുന്ന ഇത്തരം ഫാക്‌ടറികളും ക്വാറികളും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയാണുള്ളത്. പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് ആൾക്കാർ അണിനിരന്നു. പ്രസിഡന്റ് സേതു വെണ്ണമറ്റത്തിൽ, സെക്രട്ടറി ജോൺസൺ ജോസഫ്, മനോജ് കെ.ബി കടപ്പൂതലക്കൽ, എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറി രാജു പുളിമൂട്ടിൽ ,ഹിന്ദു ഐക്യവേദി കോട്ടയം ജില്ല സഹ സംഘടന സെക്രട്ടറി ജയചന്ദ്രൻ, ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ദീപു മേതിരി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.