Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 20:05 IST
Share News :
കോട്ടയം: കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ച് നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുവാനും കേരളത്തിലെ നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനുമായി നെല്ലുല്‍പാദക ഉത്തേജക പദ്ധതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ റബര്‍ ഉത്പാദക ഉത്തേജക പദ്ധതി മാതൃകയില്‍ നെല്‍പ്പാദക ഉത്തേജക പദ്ധതി ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കും. കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ ഇപ്പോള്‍ എത്തിയിട്ടുള്ള 1512.15 കോടി രൂപാ ഉപയോഗിച്ചാവണം ഈ പദ്ധതി നടപ്പിലാക്കേണ്ടത്.
നെല്‍വയല്‍ തണ്ണീര്‍ത്തടം നികത്തല്‍ ഫീസായി സര്‍ക്കാരിലേക്ക് ലഭിക്കുന്ന മുഴുവന്‍ പണവും നെല്‍കൃഷി വികസനത്തിന് വേണ്ടി കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 28.11.2024 ല്‍ ഉത്തരവിട്ടിട്ടുമുണ്ട്. നെല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഉല്‍പാദന ഇന്‍സെന്റീവ് നല്‍കുന്നതിനായി ഈ പണം ഉപയോഗിച്ചാവണം നെല്ലുല്‍പാദക ഉത്തേജക പദ്ധതി നടപ്പിലാക്കേണ്ടത്. ഉയര്‍ന്ന ഉല്‍പ്പാദന ചിലവും കുറഞ്ഞ വരുമാനവും കാരണം നട്ടംതിരിയുന്ന നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ നെല്ലുല്‍പാദനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാക്കുന്നതിനും ഇതുമൂലം സാധിക്കും.
1970-കളില്‍ എട്ട് ലക്ഷത്തിലധികം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി 2024 ല്‍ രണ്ടുലക്ഷത്തില്‍ താഴെ ഹെക്ടറായി കുറഞ്ഞ വസ്തുത സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം.2019-ലെ സംസ്ഥാന സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു കിലോ നെല്ല് ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ് 34.40 രൂപയാണ്. നെല്ലിന്റെ കേരളത്തിലെ സംഭരണ വില 28.2 രൂപാ മാത്രമാണ്. 2024 ലെ നെല്ലുല്‍പാദന ചിലവ് 39.56 രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ട്. നെല്ലുല്‍പാദക ഇന്‍സെന്റീവ് തുകയായി ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 5.20 രൂപ തീരെ അപര്യാപ്തമാണ്. കാര്‍ഷികാഭിവൃദ്ധി ഫണ്ടിലെത്തുന്ന 1512 കോടി രൂപാ ഉപയോഗിച്ച് നെല്ല് ഉല്‍പാദക ഇന്‍സെന്റീവ് തുകയായി ഒരു കിലോ നെല്ലിന് 11.80 രൂപാ നല്‍കി കേരളത്തിലെ നെല്ലിന്റെ സംഭരണ വില 40 രൂപയായി ഉയര്‍ത്തണം.
2008 ലെ നെല്‍വയല്‍ തണ്ണീര്‍തട ചട്ടങ്ങളിലെ 14-ാം വകുപ്പ്പ്രകാരം നെല്‍വയല്‍ തണ്ണീര്‍തട നികത്തല്‍ ഫീസായി കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ വരുന്ന പണത്തിന്റെ 90% വും കാലാകാലങ്ങളില്‍ നെല്ല് ഉല്‍പാദക ഇന്‍സെന്റീവ് നല്‍കുന്നതിനായി ഉപയോഗിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.