Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 20:37 IST
Share News :
കടുത്തുരുത്തി: ഓപ്പറേഷൻക്ലീൻസ്ലേറ്റ് " കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപനവും വിപണനവും തടയുന്നത് ലക്ഷ്യമിട്ട് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച "ഓപ്പറേഷൻ ക്ലീൻസ്‌ലേറ്റ്" എന്ന കർമ്മപദ്ധതിയുടെ ഭാഗമായി 5 -3 -2025 മുതൽ 19- 3- 2025 വരെയുള്ള 14 ദിവസങ്ങളിലായുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസിൽ 29 പേരെ പ്രതികളാക്കി 27 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ അറസ്റ്റ് ചെയ്യുകയും ഗഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനുവേണ്ടി വേണ്ടി ഉപയോഗിച്ച രണ്ട് സ്കൂട്ടർ ഒരു മോട്ടോർ ബൈക്ക് രണ്ട് മൊബൈൽ ഫോണുകൾ, എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ കെ എസ് ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി ആർ രാജേഷ്,ജി രാജേഷ്, ഡി സൈജു, സുരേഷ് K, preventive ഓഫീസർമാരായ അരുൺകുമാർ E.C, രജനീഷ് എം ആർ,പ്രമോദ് പി, റോബിമോൻ പി എൽ ,C E O വിപിൻ പി രാജേന്ദ്രൻ ഹരികൃഷ്ണൻK. H, W C E O പ്രീതി K, ശ്രീദേവിT B, Driver ലിജേഷ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069522 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഏതുസമയത്തും നൽകാവുന്നതാണ് വിവരങ്ങൾ കൈമാറുന്ന ആളുകളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.