Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 20 തിങ്കളാഴ്ച

18 Jan 2025 20:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷ നുസമീപം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനം

ജനുവരി 20 തിങ്കളാഴ്ച ഉച്ചക്ക് രണ്ട്മണിക്ക്‌കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അധ്യക്ഷത വഹിക്കും. ട്രസ്റ്റി ഡോ. സണ്ണി കുര്യന്‍ വിശിഷ്ടാതിഥിയായിരിക്കും.ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ആമുഖ പ്രഭാഷണം നടത്തും.

ഏറ്റുമാനൂര്‍ നഗരസഭാപ്രദേശങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും പാലിയേറ്റീവ് പരിചരണം ആവശ്യമായവര്‍ക്ക് ഡോക്ടേഴ്സ് ഹോം കെയര്‍, നഴ്സ് ഹോം കെയര്‍, പാലിയേറ്റീവ് ഫിസിയോതെറാപ്പി, കുടുംബങ്ങളുടെ പുനരധിവാസം എന്നീ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആല്‍ഫ പാലിയേറ്റി കെയര്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 2005 മുതല്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നആല്‍ഫ പാലിയേറ്റീവ് കെയര്‍  8 ജില്ലകളിലെ 23- കേന്ദ്രങ്ങളിലൂടെ 61141-പേര്‍ക്ക് പരിചരണമെത്തിക്കുകയും നിലവില്‍ 10283 പേര്‍ക്ക് പരിചരണം നല്‍കുകയും ചെയ്യുന്നുണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ സെന്റര്‍ പ്രസിഡന്റ് വി.എം.മാത്യു,വൈസ് പ്രസിഡന്റ് കെ.സി.ഉണ്ണികൃഷ്ണന്‍ ട്രഷര്‍ പി.എച്ച്.ഇക്ബാല്‍,പ്രോഗ്രാം ഓര്‍ഗൈനയിങ് ചെയര്‍മാന്‍ ബിജോകൃഷ്ണന്‍,ജലജാവിനോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News