Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 18:07 IST
Share News :
വൈക്കം: ഉയർച്ചയുടെ പടവുകൾ ഒന്ന് ഒന്നായി കടന്നുകയറുന്ന വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ഒരു പൊൻ തൂവൽ കൂടി.
വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുമാരി വൈശാലി
വിശാലാണ് വേമ്പനാട്ട് കായലിൻ്റെ 12 കിലോമീറ്ററോളം ദൂരം ഇരു കൈകൾ ബന്ധിച്ച് നീന്തി കടന്ന് പുതുചരിത്രം രചിച്ചത്. വൈക്കം ടി വി പുരം മണ്ണന്താനം വൈശാലി വീട്ടിൽ വിശാലിന്റെയും സേതുലക്ഷ്മിയുടെയും മകളാണ് വൈശാലി . ആലപ്പുഴ ജില്ലയിലെ ചേർത്തല കാര്യത്തു കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 12 കിലോമീറ്റർ ദൂരമാണ് ഈ 10 വയസ്സുകാരി മണിക്കൂർ 53 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. രാവിലെ 7.59 ന് ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 9.53 ന് വൈക്കം ബീച്ചിൽ നീന്തിക്കയറിയവൈശാലിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. കൈകളിലെ ബന്ധനം അഴിച്ചുമാറ്റി സി. കെ ആശ എം എൽ എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമ താരം കൃഷ്ണപ്രസാദ് മുഖ്യാഥിതിയായി പങ്കെടുത്തു. മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ടി. വി. പുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി,
ടി.വി പുരം പഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീജി ഷാജി, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ബിജു ,എസ്. എൻ. ഡി. പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി. വി ബിനീഷ് പ്ലാത്താനത്ത്,വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളായ ശശിധരൻ, ജെയ് ജോൺ പേരയിൽ, വാർവിൻ സ്കൂൾ പ്രിൻസിപ്പൽ രാജേഷ് എം.നായർ, പ്രോഗ്രാം കോർഡിനേറ്റർ എ.പി അൻസൽ തുടങ്ങിയവർ പ്രസംഗിച്ചു.
കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു. ഉദയനാപുരം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്ബിൽ റിട്ടയേർഡ് ഫയർ ഫോഴ്സ് ഓഫീസർ ടി. ഷാജികുമാറിന്റെ ശിക്ഷണത്തിലും തുടർന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ പരിശീലകൻ ബിജു തങ്കപ്പൻ്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിൽ 6 മാസം പരിശീലനം പൂർത്തിയാക്കിയാണ് ഈ ഉദ്യമത്തിന് തയ്യാറെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.