Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോപ് വെയുടെ അവശിഷ്ടങ്ങൾ ബാക്കിയാക്കി ഒരു സ്വപ്നത്തിന്റെ ഓർമ്മയ്ക് നൂറു വയസ്

11 Oct 2024 08:03 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

നൗഷാദ് വെംബ്ലി

മുണ്ടക്കയം : കിഴക്കൻ മലനിരകളിൽ നിന്നും സാധന സാമഗ്രികൾ മുണ്ടക്കയം അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൽ ദുർഗഡമായിരുന്ന കാലത്ത് ഇംഗ്ലീഷ് കാർ കണ്ടെത്തിയ റോപ് വെ എന്ന എളുപ്പ മാർഗ്ഗം ഇന്ന് അവശിഷ്ടങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു.

 ന്യൂജെൻ സമൂഹത്തിന് കേട്ടുകേൾവിപോലുമില്ലാത്ത ആ കഥ കേൾക്കുമ്പോൾ അവർക്കത് അത്ഭുതമാവുകയാണ്. 

ഹൈറേഞ്ചിൽനിന്ന് ലോറേഞ്ചി ലേക്ക് ചരക്ക് നീക്കം ചെയ്യുന്നതിനാ യി ബ്രിട്ടീഷുകാർ 1924-ലാണ് റോപ് വേസ്ഥാപിച്ചത്. 


 സഞ്ചാരയോഗ്യ മല്ലാത്ത പാതകളിലൂടെ യുള്ള അന്നത്തെ ദുർഗഡ യാത്രക്ക് പരിഹാരമായാണ് റോപ് വെ യെ കുറിച്ചു ബ്രിട്ടീഷുകാർ ചിന്തിച്ചത്. ഇത് യാഥാർത്ഥ്യമായതോടെയാണ് നാണ്യ വിളകൾ മലയിറങ്ങി വന്നത് ' 

കോട്ടയം - കുമളി റോഡും ഇപ്പോഴത്തെ ദേശീയ പാതയുമൊക്കെ സജീവമായതോടെ അന്നത്തെ ആകാശപാത അവശിഷ്ടം മാത്രം ബാക്കിയാക്കി പോയ് മറഞ്ഞു.


കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയം ഈസ്റ്റിലേക്ക് ആണ് ആദ്യം റോപ് വേ നിർ മിച്ചത്.

ഇപ്പോൾ പെരുവന്താനം, കൊക്ക യാർ പഞ്ചായത്തുകളിൽപ്പെട്ട പട്ടിക്കുന്ന്, മേക്കുന്നം, അഴങ്ങാട്, മേലോരം, മുണ്ടക്കയം ഈസ്റ്റ് (പഴയ ബോയ്‌സ് എസ്റ്റേറ്റ്. ഇപ്പോഴത്തെ പരിസൺ എസ്റ്റേറ്റ്) എന്നിവിടങ്ങളിൽ ഇപ്പോ ഴും തൂണുകളുടെ അവശിഷ്ടങ്ങൾ അടയാളമായി നിൽക്കുന്നുണ്ട്.


തിരുവിതാംകൂർ രാജഭരണക്കാല ത്ത് കുട്ടിക്കാനത്ത് നിർമിച്ച പഴയ കുതിരാലയത്തിന് സമീപമുള്ള കെട്ടിട ത്തിന് അടുത്താണ് ആദ്യത്തെ നാല് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. മുണ്ടക്കയം ഈസ്റ്റിലെ പാപ്പൻ സ്മാരക സ്കൂളിനു സമീപമാണ് റോപ്പ് വേയുടെ അവസാനത്തെ നാല് തൂണുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ മിഷനറി പ്രവർത്തകനായ ഹെൻട്രി ബേ ക്കർ ജുനിയർ മുണ്ടക്കയത്ത് എത്തി യശേഷമാണ് കേരളത്തിൽ തേയില വ്യവസായം ആരംഭിച്ചത്.


1906-ൽ സൗത്ത് ഇന്ത്യൻ ടി എസ്റ്റേ റ്റ് കമ്പനിയുടെ മാനേജരായി എത്തിയ ഇംഗ്ലീഷുകാരൻ റിച്ചാർഡ്‌സൺ തേയില അടക്കമുള്ള ഉത്‌പന്നങ്ങൾ കോട്ടയത്ത് എത്തിക്കുന്നത് ഇംഗ്ല ണ്ടിൽനിന്ന് ലോറികൾ എത്തിച്ചു തേയില വ്യവസായത്തിന് പുരോഗതിയുണ്ടാക്കാൻ ശ്രമം നടത്തിയത്.


വീതി കുറഞ്ഞതും ടാർ ചെയ്യാ ത്തതുമായ കെ.കെ. റോഡിലൂടെ ആയിരുന്നു ചരക്ക് നീക്കിയിരുന്നത്. കോട്ടയത്തുനിന്ന് പെരുവന്താനം കയറ്റം കയറാൻ ലോറികൾ ബുദ്ധിമുട്ടിയ തിനെത്തുടർന്ന് കാളവണ്ടിയിൽ ചരക്ക് നീക്കം നടത്തി.


കാളകൾക്ക് തീറ്റ നൽകാൻ കിട്ടുന്ന പണം തികയാതെ വന്നതോടെ കാള വണ്ടി ഉടമകൾ പണിമുടക്കി. ഇതോടെ തേയില വ്യവസായം തകർച്ചയിലേയ്ക് പോകുമെന്ന സ്ഥിതിയിലെത്തി.


ചരക്ക് നീക്കാൻ പുതിയൊരു ആശയം എന്ന നിലയിലാണ് റോപ്പ് വേ പദ്ധതി ആവിഷ്ക്കരിച്ചത്. 1912-ൽ റിച്ചാർഡ്‌സൺ ചെയർമാനായി ദി മുണ്ടക്കയം പീരുമേട് മോട്ടോർ ട്രാൻസ്ഫോർ ട്ട് ആൻഡ് ഏരിയൽ റോപ്പ് വേ എന്ന കമ്പനി ബ്രിട്ടീഷുകാർ ആരംഭിച്ചു. 1914-ൽ സർവേ നടത്തി നിർമാ ണം തുടങ്ങി. 3000 അടി ഉയരത്തിൽ നിന്ന് അഞ്ചരകിലോമീറ്റർ താഴ്ചയിലു ള്ള മുണ്ടക്കയം ഈസ്റ്റിൽ ചരക്കുകൾ എത്തിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പുതിയ നീക്കം.

ഒന്നാം ലോകമഹായുദ്ധകാലത്ത് നിർ വാണസാമഗ്രികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ മെഡിറ്ററേനിയൻ കട ലിൽ തകർന്നതോടെ റോപ് വെ ലക്ഷ്യം സങ്കടത്തിലാക്കി.

ഇത് റോപ് വെ നിർമാണം തടസ്സപ്പെ ടുത്തിയത് യുദ്ധകാലഘട്ടം അവസാനിച്ച 1924-ൽ നിർമാണം പൂർത്തീകരിച്ചത്. രണ്ട് എൻജിനുകൾ ഉപയോഗിച്ചാ യിരുന്നു പ്രവർത്തനം. വലിയ നാല് തുണുകൾ വീതം അഞ്ച് ഇടങ്ങളിലായി സ്ഥാപിച്ച് ഇരുമ്പ് വടം തൂണു കളിൽ ഉറപ്പിച്ചായിരുന്നു റോപ് വേ സ്ഥാപിച്ചത്. പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ള

നിരവധി കാരണങ്ങളാൽ മുറിഞ്ഞപു ഴയ്ക്ക് സമീപം മട്ടത്ത് പലതവണ വടം പൊട്ടിയതോടെ അധികനാൾ പ്രവർ ത്തനം നടത്താതെ ഉപേക്ഷിക്കുക യായിരുന്നു. വേണ്ടത്ര വാഹനങ്ങളും യന്ത്ര

ളും ഇല്ലാതിരുന്ന കാലത്ത് ദുർഘടം പി ടിച്ച മലമുകളിലൂടെ സർവേ നടത്തുക യും ഇരുമ്പ് വടവും തൂണുകളും സ്ഥാ പിക്കുകയും ചെയ്ത പ്രവർത്തനം ആർക്കും അദ്‌ഭുതവും നാടിന് അഭിമാനം ഉണ്ടാക്കുന്നതുമായിരുന്നു.

. നിർമാണ ഘട്ടത്തിൽ വടത്തിൽ താഴെ വീണു നിരവധി മനുഷ്യജീവനുകൾ നഷ്ടമായിട്ടുണ്ട്. എങ്കിലും ഈ റോപ് വേ ദീർഘകാലം നിലനിർ ത്താൻ കഴിയാത്തത് അതിൻ്റെ ശിൽ പ്പികൾക്ക് വലിയ വേദനയുണ്ടാക്കിയതായി പഴമക്കാർ പറയുന്നു. നിർമാണ ജോലിക്ക് സഹായികളായി ജോലി ചെയ്തിരുന്ന ആരും ഇന്ന് ജീവിച്ചിരിപ്പില്ല. റോപ് വെ സംവിധാനത്തിൻ്റെ ഉപയോഗം ഇവിടെ നേരിൽ കണ്ടവർ നിരവധിയുണ്ട്. അതിനെ കുറിച്ചു പറയുമ്പോൾ അവർക്ക് നൂറു നാവാണ്. ആ ഓർമയ്ക്ക് ഇന്ന് നൂറു വയസ് തികയുന്നു.

Follow us on :

More in Related News