Sat Mar 22, 2025 6:40 AM 1ST
Location
Sign In
20 Mar 2025 20:46 IST
Share News :
കടുത്തുരുത്തി: ഞീഴൂർ ഗ്രാമപഞ്ചായത്ത് 2025/ 26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ കെ പി ദേവദാസ് അവതരിപ്പിച്ചു..
23 കോടി 94,974 രൂപ വരവും,.22 കോടി 72 ലക്ഷത്തി നാല്പതോരായിരം രൂപ ചിലവും.28 ലക്ഷത്തി 53,974 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
കൃഷിക്കും, മാലിന്യനിർമ്മാജനം ഉറപ്പുവരുത്തുന്നതിനും, ലൈഫ് പദ്ധതി, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
കൂടാതെ ടൂറിസം, സ്പോർട്സ് ഹബ്ബ്, പാലിയേറ്റീവ് സംഗമം, ലഹരിക്കെതിരെ ബോധവൽക്കരണം, ആരോഗ്യ മേഖല, വിദ്യാഭ്യാസമേഖല, എന്നിവയ്ക്കും അതിഥി തൊഴിലാളി ക്ഷേമകർമ്മ പദ്ധതികൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ബഡ്ജറ്റ് പഞ്ചായത്തിലെ സമഗ്രമായ സാമ്പത്തിക സാമൂഹികമായ വികസനം ലക്ഷ്യമാക്കിയിട്ടുള്ളതും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മുൻഗണന നൽകിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാൻഡുകളും ജില്ലാ, ബ്ലോക്ക്,പഞ്ചായത്ത് വിഹിതവും,ശുചിത്വമിഷൻ, എം പി....എംഎൽഎ ഫണ്ടുകളും, സുരക്ഷിതത്വ ഫണ്ടുകളും, ഉപഭോക്താവിഹിതങ്ങളും 2024 -25 വർഷത്തെ നീക്കി ബാക്കി ഉൾപ്പെടെയുള്ള വിഭവ സ്രോതസ്സ് പ്രതീക്ഷിക്കുന്ന ചെലവ് കഴിച്ച് 283974 വരെ മിച്ച ബജറ്റ് പ്രസിഡണ്ട് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ച ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചത്. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ,മെമ്പർമാർ, സെക്രട്ടറി,നിർവാഹണ ഉദ്യോഗസ്ഥർ,പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.