Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2025 17:33 IST
Share News :
തലയോലപ്പറമ്പ് : ചുട്ടുപൊള്ളുന്ന വെയിലത്ത് വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ സൗജന്യ സംഭാരവും, കുടിവെള്ളവും വിതരണം ചെയ്യുന്ന തണ്ണീർപന്തൽ തലയോലപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചു. ശീതീകരിച്ച RO കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെ തലയോലപ്പറമ്പ് പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യ ചാരിറ്റീസാണ് ആരംഭിച്ചത്. കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മാനേജർ ഷൈനി മേനാചേരി, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. തലയോലപ്പറമ്പ് ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു. വി. എം. സെബാസ്റ്റ്യൻ വടക്കേ പാറശ്ശേരിൽ, അസിസ്റ്റന്റ് വികാരി റവ.ഫാ. ഫ്രെഡി കോട്ടൂർ, ട്രസ്‌റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ, ജോസഫ് കൊക്കാട്ട്, ബാങ്ക് മാനേജർ മീനു ജോസ് എന്നിവർ പ്രസംഗിച്ചു. വൈക്കം - കോട്ടയം പ്രധാന റോഡരികിൽ പള്ളിവക പാർക്കിംഗ് ഗ്രൗണ്ടിലാണ് തണ്ണീർപന്തൽ പ്രവർത്തിക്കുന്നത്. മുഴുവൻ സമയ ദാഹജലവും ഉച്ചയ്ക്ക് കൊടുംചൂട് സമയത്ത് സംഭാര വിതരണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
Follow us on :
Tags:
Please select your location.