Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂരിന് ബെസ്റ് കോൺഫറൻസ് അവാർഡ്

30 Jun 2025 17:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ 121 വിൻസൻ ഡീ പോൾ കോൺഫറൻസ് കളിലെ ബേസ്റ് കോൺഫറൻസ് അവാർഡ് കഴിഞ്ഞ വർഷത്തെത് (2024/25) ഞീഴൂർ ഉണ്ണി മിശിഹ പള്ളിയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ്ന് നൽകപ്പെട്ടു.കോൺഫറൻസ്ൻ്റെ നാനാ വിധമായ മികച്ചതും കുറ്റമറ്റത്തുമായ പ്രവർത്തനങ്ങളെ സമഗ്രമായി വില യിരുത്തിയാണ് കോട്ടയം സെൻട്രൽ കൗൺസിൽൻറെ കമ്മറ്റി ഇത് പ്രഖ്യാപിച്ചത് 29/06/2025ഇൽ വിൻസെൻ ഡീ പൊളിൻ്റെ മടമ്പം ലൂർദ് മാതാ പള്ളിയിൽ വെച്ച് നടന്ന വാർഷിക യോഗത്തിൽ വച്ച് അഭിവഭ്യ പണ്ടരശ്ശേരി പിതാവിൻ്റെ കൈ കളിൽ നിന്ന് നീഴൂര് കോൺഫറൻസ്ൻ്റെ പ്രസിഡൻ്റ് ടോജിയും സെക്രട്ടറി ക്ലിൻ്റിസും മറ്റും അടങ്ങുന്ന പ്രതി നിധികളാണ് അവാർഡ് ഏറ്റ് വാങ്ങിയത്.ഇടവകയിലെ ഓരോ കുടുംബത്തിലും ചാരിറ്റി ബോക്സ് വെക്കുക, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ സമൂഹത്തിലെ കരുണ അർഹിക്കുന്നവരെ സഹായിക്കാൻ അനുസ്മരിപ്പിക്കനുതക്ക ക്രമീകരണങ്ങൾ ചെയുക ഇവ എല്ലാം ഏവർക്കും നല്ല മാതൃക ആയി അനുകരിക്കപ്പെടാവുന്നതാണെന്നു മറുപടി പ്രസംഗത്തിൽ ടോജി സൂചിപ്പിച്ചു.ഇടവക വികരിമാരുടെ അകമഴിഞ്ഞ പിന്തുണയും മികവുറ്റ പ്രവർത്തനത്തിന് കാരണമായി എന്നതും ടോജീ എടുത്തു പറഞ്ഞു.

അന്തരിച്ച മടത്തിലേട്ട് തോമസ് എന്ന വിൻസെൻ്റ് ഡീ പോൾ പ്രവർത്തകൻ്റെ ഓർമ്മക്കായി ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡ് ഏറ്റു വാങ്ങുന്നതിൽ അതിയായ അഭിമാനവും ചാരിതാ ർത്യവും ഉണ്ടെന്ന് വിൻസെൻ്റ് ഡീപോള് പ്രവർത്തകർ പറഞ്ഞു

Follow us on :

More in Related News