Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു

11 Feb 2025 20:15 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിൽ പങ്കെടുക്കുന്ന 15 ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കേണ്ട കർമപരിപാടികൾ യോഗം ചർച്ച ചെയ്തു. 

 ആദ്യഘട്ടത്തിൽ വെളിയന്നൂർ, തിരുവാർപ്പ്, മീനച്ചിൽ, വാഴൂർ, എലിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിലും രണ്ടാംഘട്ടത്തിൽ ചെമ്പ്, ഞീഴൂർ, പുതുപ്പള്ളി, മാടപ്പള്ളി, തിടനാട്, കൂട്ടിക്കൽ, വിജയപുരം, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി  ഗ്രാമപഞ്ചായത്തുകളിലുമാണു ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്. 

 മാലിന്യം, ഊർജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കുകയും ഇത് ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

ഒന്നാം ഘട്ടത്തിൽ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ ഓഫീസുകൾ, പൊതു ഇടങ്ങൾ, കൃഷിയിടങ്ങൾ എന്നിവയിൽ സർവേ നടത്തി കാർബൺ എമിഷൻ കണക്കാക്കി വിവിധ പദ്ധതികൾ നടപ്പിലാക്കി. ഗ്യാസിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി ജില്ലയിൽ 106 അങ്കണവാടികൾക്ക് ഇൻഡക്ഷൻ കുക്കറും ആവശ്യമായ പാത്രങ്ങളും ഹരിതകേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് റിസർച്ച് സെന്ററുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടുകിട്ടിയ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എനർജി ഓഡിറ്റും സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തി. കെ. എസ്. ഇ.ബി.യുമായി ചേർന്ന് ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും നടത്തി. ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ച് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ  

ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും സർവേ നടത്തി കാർബൺ എമിഷന്റെ തോത് കണക്കാക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കും. 









Follow us on :

More in Related News