Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ലിസ്യൂ സ്കൂളിലെ എൻസിസി ദശ ദിന ക്യാമ്പ് 21 ന് സമാപിക്കും.എറണാകുളം ഗ്രൂപ്പ് കമാൻഡർ സൈമൺ മത്തായി ക്യാമ്പ് സന്ദർശിച്ചു.

19 May 2025 22:00 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ലിസ്യൂ സ്കൂളിൽ നടക്കുന്ന എൻസിസി ദശ ദിന ക്യാമ്പ് 21 ന് സമാപിക്കും. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി 500 അധികം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച

പ്രിവന്റിംഗ് ഓഫീസർ ദീപഷിന്റെ നേതൃത്വത്തിൽ നടത്തിയ ആന്റി ഡ്രഗ് അബുസിന്റെ ബോധവൽക്കരണ ക്ലാസ് 

 ശ്രദ്ധേയമായി. എറണാകുളം ഗ്രൂപ്പ് കമാൻഡർ സൈമൺ മത്തായി ക്യാമ്പ് സന്ദർശനം നടത്തി. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻഡ് കമ്പനി കമാൻഡിങ് ഓഫീസർ ലെഫ്റ്റ് നെന്റ് കേണൽ അജയ് മേനോൻ, സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ തുടങ്ങിയവർ പങ്കെടുത്തു. ഡ്രിൽ, ആയുധ പരിശീലനം,വ്യക്തിത്വ ശുചിത്വം, റോഡ് സുരക്ഷ,,ഫയർ ആൻഡ് റെസ്ക്യൂ , മാപ്പ് റീഡിങ്, ഹെൽത്ത് അവയർനസ് ക്ലാസ്സ്‌, തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. അസോസിയേറ്റ് എൻ സി സി ഓഫീസർ സോഫി സാബു ചക്കനാട്ട്, ക്യാമ്പ് കമാൻഡന്റ് ഷൈമ കുട്ടപ്പൻ തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. വൈക്കം താലൂക്ക് ആശുപത്രിയുടെ മെഡിക്കൽ സേവനവും ക്യാമ്പിന് ലഭ്യമാക്കിയിട്ടുണ്ട്.

Follow us on :

More in Related News