Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട് വെട്ടി കണ്ണിൽ പൊടിയിട്ട് ദേശീയ പാതാ വിഭാഗം: വൻ തട്ടിപ്പിനെതിരെ പ്രതിഷേധമുയരുന്നു

30 Oct 2024 07:49 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ്: കാട് വെട്ടി കണ്ണിൽ പൊടിയിട്ട് ദേശീയ പാതാ വിഭാഗം: വൻ തട്ടിപ്പിനെതിരെ പ്രതിഷേധമുയരുന്നു


 ശബരിമല സീസൺ മുന്നൊരുക്ക മറവിൽ അധികാരികളുടെ മനസറിവോടെ കരാറു കാരൻ്റെ വൻ തട്ടിപ്പാണ് കൊട്ടാരക്കര -ദിണ്ഡു കൽ ദേശീയപാത ജോലിയുമായി നടത്തുന്നത്. ദേശീയ പാതയുടെ കാഴ്ച മറച്ചു നിൽക്കുന്ന കൊടുംകാടുകൾ വെട്ടിതെളിക്കുന്നതിൻ്റെ മറവിലാണ് വൻ തട്ടിപ്പ്. മുപ്പത്തിനാലാം മൈലിൽ തുടങ്ങി കുമളി വരെ കിലോമീറ്ററുകളോളം നീണ്ടു നിൽക്കുന്ന പാത തെളിക്കൽ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വെറുതെയാവുകയാണ്. ഹൈറേഞ്ച് പാതയിൽ 35–ാം മൈൽ മുതലുള്ള ഭാഗത്ത് നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ജനങ്ങൾക്ക് ഇരട്ടി ദുരിതമായിരിക്കുന്നത്. ദേശീയപതായിൽ വളർന്നു നിന്ന കാടുകൾ വെട്ടി നീക്കുക, ഓടയിലെ മണ്ണുകൾ നീക്കി വെള്ളം ഒഴുക്ക് സുഗമമാക്കുക എന്നിങ്ങനെയാണ് പദ്ധതി. കുമളി വരെയുള്ള സ്ഥലത്തെ ജോലികളുടെ ആദ്യ റീച്ചിൽ പെരുവന്താനം വരെയാണ് നിർമാണം നടക്കുന്നത്.

ഓടയിലെ മണ്ണുകൾ നീക്കം ചെയ്തിരുന്നു എങ്കിലും. ഓടയുടെ സമീപം തന്നെ ഇത് നിക്ഷേപിച്ചതിനാൽ കനത്ത മഴയിൽ വീണ്ടും ഈ മണ്ണ് ഓടയിലേക്ക് തന്നെ ഒഴുകി ഇറങ്ങി അടഞ്ഞ നിലയിലാണ്. ഇത് ചെറിയ മഴയിൽ പോലും യാത്രക്കാർക്ക് ദുരിതമാവുന്നു. പഞ്ചായത്ത് അധികൃതർ ഇത് ചോദ്യം ചെയതതോടെ മണ്ണ് ഇടാൻ പഞ്ചായത്ത് സൗകര്യം ഒരുക്കണമെന്ന വിചിത്രമായ ആവശ്യമാണ് ദേശീയ പാതാ വിഭാഗം ആവശ്യപ്പെടുന്നതെന്ന് പഞ്ചായത്ത് ആധികൃതർ പറയുന്നു. കാടുകൾ വെട്ടുന്നതും ശരിയാംവിധത്തിൽ അല്ലെന്നും ആക്ഷേപം ശക്തമാണ്. 


കുമളി മുതൽ മുണ്ടക്കയം വരെയുള്ള സ്ഥലത്ത് കാട് വെട്ടുന്നതിനാൽ വൻ തുക ബിൽ മാറി എടുത്ത സംഭവം മൂന്ന് വർഷങ്ങൾക്ക് മുൻപ് വിവാദമായിരുന്നു. ഇത് ഒരു സ്ഥിരം തട്ടിപ്പായി മാറിയതായി നാട്ടുകാരും ജനപ്രതിനിധികളും കുറ്റപ്പെടുത്തുന്നു. ഇൗ സാഹചര്യങ്ങൾ നിലനിൽക്കെയാണ് വഴിപാട് പോലെ വീണ്ടും പദ്ധതി നടപ്പാക്കുന്നത്.


Follow us on :

More in Related News