Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

22 Mar 2025 21:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കൃഷിക്കും, മൃഗ സംരക്ഷണ മേഖലക്കും, ,പാർപ്പിട മേഖലക്കും മുൻഗണന നൽകിക്കൊണ്ട് മുളക്കുളം ഗ്രാമ പഞ്ചായത്തിന്റെ, 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡ ന്റെ്് ഷീല ജോസഫ് അവതരിപ്പിച്ചു. 28.68 കോടി രുപ വരവും 27.27 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്, കാർഷിക മേഖലക്ക് 1.5 കോടി രൂപയും, ,പാർപ്പിട മേഖലക്ക് 1.25 കോടി രൂപയും വകയിരുത്തി. കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ ഭവന പദ്ധതിയും, തൊഴിലുറപ്പ് പദ്ധതിയും ക്ഷേമപെൻഷനും നടപ്പിലാക്കുന്നതിനുള്ള തുകയും ബജറ്റിൽ ഉൾക്കൊള്ളിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 79.30 ലക്ഷം രൂപ, മാലിന്യ നിർമ്മാജന പ്രവർത്തനങ്ങൾക്കായി 45.03 ലക്ഷം രൂപ, വയോജനങ്ങളുടെയും ,ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും ആരോഗ്യ പരിരക്ഷയും സുരക്ഷിതത്വവും,മാനസിക ഉല്ലാസവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്കായും. 45.70 ലക്ഷം രൂപ, ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കായി 2 കോടി 20 ലക്ഷം രൂപ വനിത ശിശു ക്ഷേമ പരിപാടികൾക്കായി പ്രവർത്തനങ്ങൾക്കായി 14.05 ലക്ഷം രൂപ, പട്ടികജാതി വിഭാഗം ജനങ്ങളുടെ സമഗ്ര പുരോഗതി കൈവരിക്കുന്നതിനായി ഉത്പാദന, സേവന, പശ്ചാത്തല മേഖലയിൽ 65 ലക്ഷം രൂപ, വരൾച്ചാ ബാധിത പ്രദേശങ്ങളിൽ കുടിവെള്ള വിതരണം എന്നിവക്കായി 20.40 ലക്ഷം രൂപ ചെറുകിട വ്യവസായങ്ങൾ, പരമ്പരാഗത കൈത്തൊഴിൽ സംരഭങ്ങൾ, സേവന സംരഭങ്ങൾക്കായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി,പഞ്ചായത്തിന്റെല സമഗ്ര മേഖലയുടെയും ഉന്നമനം ലക്ഷ്യമാക്കി അവതരിപ്പിച്ച് ബജറ്റ് അവതരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു.



Follow us on :

More in Related News