Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളികൾ വിഭാഗീയത പറയാൻ ഉപയോഗിക്കരുത്: ടി. പി അബ്ദുല്ലക്കോയ മദനി

28 Feb 2025 19:58 IST

Saifuddin Rocky

Share News :

കരിപ്പൂർ:പള്ളികൾ

സമാധാനത്തിന്റെ കേന്ദ്രമായി

മാറണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.എയർപോർട്ട് സലഫി മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന

പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പള്ളി ദൈവത്തിന് വിനയം കാണിക്കാനുള്ളതാണ്.പൊങ്ങച്ചം കാണിക്കാനല്ല.

സമൂഹത്തിൽ വർധിച്ചു വരുന്ന ഭിന്നിപ്പുകൾക്കും വിഭാഗീയതയ്ക്കും പരിഹാരം കാണാൻ മസ്ജിദുകൾക്കു കഴിയണം. രാജ്യത്തെ ചരിത്രപരമായ മസ്ജിദുകൾ അടക്കമുള്ളവ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

എന്നാൽ,ചരിത്രം പൊളിച്ചു നീക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.പള്ളികൾ കുഴിച്ചു നോക്കുന്ന കാലത്ത് പള്ളികളിൽ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളികൾ

സമാധാനത്തിന്റെ കേന്ദ്രമാണ്.

പള്ളിയെ ആദരിക്കുന്ന സമൂഹമാണ്

നമ്മുടെ നാട്ടിൽ.

അന്യമതങ്ങളെ അപമാനിക്കുന്ന വർത്തമാനങ്ങൾ പള്ളിയിൽ ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പള്ളികളിൽ നടക്കുന്നത് എന്തെന്ന് എല്ലാവരും അറിയട്ടെ.

മതനിരപേക്ഷത സംരക്ഷിക്കാൻ രംഗത്ത് വരുന്നവർ എല്ലാ വിഭാഗങ്ങളുമാണ് എന്ന് മനസ്സിലാക്കണം.

അനുദിനം വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചെറുക്കാൻ മസ്ജിദുകളിലെ ഉദ്ബോധനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. കൊലയും ആത്മഹത്യകളും അതിലേക്ക് നയിക്കുന്ന ലഹരിയും നമ്മുടെ സ്വാസ്ഥ്യം കെടുത്തുകയാണ്.

പള്ളികളിലും വിദ്യാഭ്യാസ

സ്ഥാപനങ്ങളിലും പ്രവേശനം ലഭിച്ചത് കൊണ്ടാണ് മുസ്‌ലിം സ്ത്രീകളിൽ ഇത്രയേറെ മാറ്റങ്ങൾ ഉണ്ടായത്.

സമൂഹത്തിൽ പ്രയാസപ്പെടുന്നവരുടെ

കണ്ണീരൊപ്പാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഇടമായി മസ്ജിദുകൾ മാറണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സകാത്ത് സംവിധാനം

ശക്തിപ്പെടുത്തണം .

സംഘടിത സകാത്തിലൂടെ മാത്രമേ ദാരിദ്ര്യം ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂവെന്നും അബ്ദുല്ലക്കോയ മദനി ഊന്നിപറഞ്ഞു.യാചന ഇസ്‌ലാം കർശനമായി വിരോധിക്കുന്നു.

പരിശുദ്ധ റമദാൻ ആഗതമാകുന്ന സന്ദർഭത്തിൽ വ്യക്തി വിശുദ്ധി കൈവരിക്കാൻ പ്രത്യേകം പരിശ്രമിക്കണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യ മാറ്റം സാധ്യമാകുന്നത് വ്യക്തികളിലെ മാറ്റം മുഖേനയാണ് എന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.



കെ എൻ എം ജനറൽ സെക്രട്ടറി

പി പി ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു.

പി അബ്ദുൽഹമീദ് മാസ്റ്റർ എം എൽ എ,

ടി വി ഇബ്രാഹിം എം എൽ എ,

പ്രൊഫ .എൻ വി അബ്ദുറഹ്മാൻ,

ഡോ. എ ഐ അബ്ദുൽമജീദ് സ്വലാഹി,

ടി പി അബ്ദുറസാഖ് ബാഖവി,

ശരീഫ് മേലെതിൽ,

പി പി മുഹമ്മദ് മദനി,

എൻജിനിയർ ഇസ്മായിൽ,

എൻ കുഞ്ഞിപ്പ മാസ്റ്റർ,

പി കുഞ്ഞി മുഹമ്മദ് അൻസാരി,

കെ എം മുഹമ്മദ് സിദ്ധീഖ്,

സുഹ്ഫി ഇമ്രാൻ,

സിറാജ് ചേലേമ്പ്ര,

ശബീർ മാസ്റ്റർ ,

ശബീർ സലിം

എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ : കരിപ്പൂർ എയർപോർട് സലഫിമസ്ജിദ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി സംസാരിക്കുന്നു

Follow us on :

More in Related News