Fri May 23, 2025 11:01 AM 1ST

Location  

Sign In

കോട്ടയം പാറക്കുളം പ്രദേശവാസികളുടെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ

01 Jan 2025 23:15 IST

CN Remya

Share News :

കോട്ടയം: കോട്ടയം പനച്ചിക്കാട് പാറക്കുളം പ്രദേശവാസികളുടെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ. ഇണചേരാനെത്തിയ വലിയ മൂർഖൻ പാമ്പുകളാണ് കോട്ടയം പനച്ചിക്കാട് പാറക്കുളം പ്രദേശവാസികളുടെ ഉറക്കം കെടുത്തി വിലസുന്നത്. പാറക്കുളത്തിന് 

സമീപം വടക്കേ ചാമക്കാലയിൽ വി എൻ ബാബുവിൻ്റെ പുരയിടം പാമ്പുകൾ കയ്യടക്കിയതോടെ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയാണ് കുടുംബം. സമീപത്തെ കാട് പിടിച്ച് കിടക്കുന്ന പ്രദേശത്തുനിന്നുമാണ് ഇവ എത്തുന്നതെന്നാണ് സംശയം.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് അനക്കം കേട്ട് പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് വലിയ വലിപ്പമുള്ള പാമ്പുകൾ ഇണചേരുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രിയും വീടിന് സമീപം ഇവ ഉണ്ടായിരുന്നു. ആറ് വയസ്സിൽ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളുള്ള വീട്ടുകാർ ഇതോടെ പുറത്തിറങ്ങാൻ കഴിയാതെ ഭയത്തിലാണ്. അടുത്തടുത്ത് മറ്റ് വീടുകളിലും എല്ലാം കുഞ്ഞുങ്ങളുള്ളതിനാൽ പ്രദേശവാസികളും കുഞ്ഞുങ്ങളെ പുറത്തേക്ക് ഇറക്കാൻ പോലും ഭയന്നാണ് കഴിയുന്നത്. സർപ്പയുടെ സ്നേക്ക് റസ്ക്യൂ സംഘത്തെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.

Follow us on :

More in Related News