Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടവളവുകല്‍ നിവര്‍ത്തുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.

11 Apr 2025 20:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറുപ്പന്തറ ജംഗ്ഷന്‍ വികസനവും ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ 

അപകടവളവുകല്‍ നിവര്‍ത്തുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് 

മോന്‍സ് ജോസഫ് എം.എല്‍.എ. 

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗവും റവന്യുവകുപ്പും 

സംയുക്തപരിശോധന എത്രയും പെട്ടെന്ന് നടത്തിയ ശേഷം ഭൂമി ഏറ്റെടുക്കല്‍ 

നടപടിയിലേക്ക് പ്രവേശിക്കുമെന്ന്  മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ സ്ഥലങ്ങള്‍ ചേര്‍ത്ത് ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആദ്യഘട്ടത്തില്‍ റവന്യുവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വിട്ടുപോയ സര്‍വ്വേനമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭേദഗതി ഉത്തരവ് റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവ് പ്രകാരം കോട്ടയം ജില്ലയില്‍ കാണക്കാരി, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിന് ഏറ്റെടുക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം പ്രസിദ്ധീകരണത്തിന് ചേര്‍ക്കുന്നു. 

കുറുപ്പന്തറ ജംഗ്ഷന്‍ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ നമ്പരുകളും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചതു പ്രകാരം ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുന്നതാണ്. ഇതുസംബന്ധിച്ചുള്ള അന്തിമനടപടികള്‍ തീരുമാനിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള യോഗം എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 




Follow us on :

More in Related News