Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ നിരഹാരം കിടക്കുമെന്ന് എം.എൽ.എ

18 Nov 2024 20:26 IST

PEERMADE NEWS

Share News :


പീരുമേട്: കാട്ടാന ശല്യത്തിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ഡി.ഡി ഓഫിസിനു മുമ്പിൽ നിരാഹാരം കിടക്കുമെന്ന് എം.എൽ.എ വാഴൂർ സോമൻ.

വന്യമൃഗശല്യത്താൽ

വലയുന്ന പീരുമേട് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ്എം .എൽ . എ യോഗം വിളിച്ചത്.കഴിഞ്ഞ 13 ന് സ്കൂൾ കുട്ടികൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയും 14 ന് തമിഴ്നാട് സ്വദേശികളായ കുടുംബം കാട്ടാനയുടെ മുമ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട സംഭവം ഉണ്ടായി. ഇതിനെ തുടർന്നാണ് എം.എൽ യോഗം വിളിച്ചത്. യോഗത്തിൽ എ.ഡി.എം ഷിജു ജേക്കബ്, പീരുമേട്, ഉപ്പുതറ , കുമളി, വണ്ടി പെരിയാർ, പെരുവന്താനം, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ,

പെരിയാർ വെസ്റ്റ് ഡി ഡി, കൃഷി വകുപ്പ് ഡി.ഡി,റേഞ്ച് ഓഫിസർമാർ വിവിധ കക്ഷി രാഷ്ട്രിയക്കാർ പ്രദേശവാസികൾ തുടങ്ങിയവര പങ്കെടുത്തു. എന്നാൽ പീരുമേട് മേഖലയുടെ ചുമതലയുള്ള കോട്ടയം ഡി.എഫ്.ഒപങ്കെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കി. നാശം വിതക്കുന്ന കാട്ടാനകളെ കണ്ടെത്തി മയക്കുവെടി വച്ച് ഉൾക്കാട്ടിൽ എത്തിച്ച് അതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കണമെന്ന  തിരുമാനം യോഗത്തിൽ ഉയർന്നുവന്നു. എന്നാൽ ആനയെ മയക്കുവെടി വയ്ക്കാൻ ഉന്നതതല തീരുമാനം വേണമെന്ന് ഡി ഡി അറിയിച്ചു. കൃഷി വകുപ്പുമായി ചേർന്ന് ഹാങ്ങിംഗ് ഫെൻസിംഗ് ഉടൻ സ്ഥാപിക്കുമെന്നും വനം വകുപ്പിൻ്റെ എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ കേരളത്തിലെഅതിരൂക്ഷവന്യമൃഗശല്യമേഖലകളായി കണ്ടെത്തി പ്രദേശങ്ങളുടെ പട്ടികയിൽ പീരുമേട് ഉൾപ്പെടാത്തത് വനം വകുപ്പ് യഥാസമയം വിവരങ്ങൾ കൈമാറാത്തതിനാലാണെന്ന് എം എൽ എ കുറ്റപെടുത്തി. ലോകവനംദിനത്തിൽ വനം മന്ത്രി പീരുമേട്ടിൽ ഒരു 12 അംഗ ആർ. ആർ.ടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം അഞ്ചായി കുറക്കുകയാണ് ചെയ്തത്. കൂടാതെ ഇവരെ ശബരിമല പ്രത്യേക സേവനത്തിന് നിയോഗിച്ചത് യോഗത്തിൽവിമർശനത്തിനിടയാക്കി. പീരുമേട്ടിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ നിലവിലുള്ള അംഗങ്ങളെ കൂടാതെ അധികം പേരെ നിയമിക്കുമെന്നും ആർ.ആർ.ടിക്കായി പുതിയ വാഹനം ഏർപ്പടാക്കിയിട്ടുണ്ടെന്നും ഡി.ഡി പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങൾ നടപ്പാക്കാത്ത പക്ഷം ഡപ്യുട്ടിഡയറക്ടറുടെകാര്യാലയത്തിന് മുമ്പിൽ നിരാഹാരം കിടക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചു.

Follow us on :

More in Related News