Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 22:23 IST
Share News :
കടുത്തുരുത്തി: ക്ഷീരോത്പാദക സംഘങ്ങൾ പാൽ വില കൂട്ടി, ലിറ്ററിന് നാല് രുപയാണ് കൂട്ടിയത്.വർദ്ധിപ്പിച്ച വില കർഷകർക്ക് നൽകുമെന്ന് സംഘം പ്രസിഡൻ്റുമാർ പറയുന്നു. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന്
പറയാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.ഈ മാസം 15-ാം തിയതി മുതലാണ് കടുത്തുരുത്തി ബ്ലോക്കിന്റെ കീഴിൽ വരുന്ന ക്ഷീര സഹകരണ സംഘങ്ങൾ പാൽ വില വർദ്ധിപ്പിച്ചത് കാലിത്തീറ്റ വില വർദ്ധനവ് മൂലം ക്ഷീരകർഷകർ പശു വളർത്തലിൽ നിന്നും പിന്തിരിയുകയായിരുന്നു ഇവരെ ഈ മേഖലയിൽ പിടിച്ചുനിർത്തുവാൻ കൂടിയാണ് വില വർദ്ധിപ്പിച്ചതൊന്നും പ്രസിഡൻറ്മാർ പറഞ്ഞു. സംഘങ്ങളിൽ പ്രാദേശികമായി വിൽക്കുന്ന പാലിലാണ് വില വർധിപ്പിച്ചത് ഇത് ലോക്കൽ നൽകുമ്പോൾ കിട്ടുന്ന നാല് രൂപയിൽ 3 50 പൈസയും കർഷകർക്ക് നൽകുമെന്നാണ് അവർ പറയുന്നത്. സംഘങ്ങൾ മിൽമയിലേക്ക് കയറ്റി അയക്കുന്ന പാലിന് അധിക വില ലഭിക്കില്ല. ഇതുമൂലം കർഷകർക്ക് ഇതിൻ്റ ഗുണനം ലഭിക്കുമോ എന്ന ആശങ്കയാണ് കർഷകർക്കുള്ളത്. 4 രുപാ വർദ്ധിപ്പിക്കുമ്പോൾ 3.50 പൈസായും കർഷകർക്കു നൽകുമെന്ന് പെരുവ ക്ഷീരോത്പാദക സംഘം പ്രസിഡൻ്റ് ബിജു കാപ്പിക്കര പറഞ്ഞു. ഇതിനെല്ലാം പുറമേ കർഷകർ ക്ഷീരമേഖലയിൽ നിന്നും മാറിയതോടെ വരുമാനം കുറഞ്ഞത് പല സംഘങ്ങളുടെയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.