Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2025 21:38 IST
Share News :
തലയോലപ്പറമ്പ്: മാസപ്പടി വിഷയത്തിൽ വീണ വിജയൻ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ രോക്ഷാഗ്നി സംഘടിപ്പിച്ചു. പന്തം കൊളുത്തി പ്രകടനവും തുടർന്ന് പ്രതിക്ഷേധ യോഗവും നടത്തി.
സെൻട്രൽ ജംഗ്ഷന് സമീപം നടന്ന പ്രതിക്ഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സീതു ശശിധരൻ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. കെ ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ ഡി ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി. കെ ജയപ്രകാശ്, ഇ. വി അജയകുമാർ,വിജയമ്മ ബാബു, വി.ടി ജെയിംസ്, എം. ആർ ഷാജി, ലിബിൻ വിൽസൺ, അഭിജിത് ദിലീപ്,മഹേഷ് മനോഹരൻ, വിഷ്ണു സത്യൻ,ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ടൗൺ, പള്ളിക്കവല ചുറ്റി നടത്തിയ പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരും ഭാരവാഹികളും അടക്കം നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.