Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 21:55 IST
Share News :
പീരുമേട് :
മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനഅപകടം, ഗതാഗത തടസ്സം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
Follow us on :
More in Related News
Please select your location.