Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 20:57 IST
Share News :
വൈക്കം: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബിമേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ ഭാഗമായി
പോസ്റ്റർ പ്രചരണം നടത്തി. മഹിളാ കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രവർത്തകയോഗത്തിൽ വച്ച് പോസ്റ്റർ പ്രചരണത്തിൻ്റെ ഉദ്ഘാടനം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മബാബു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡൻ്റ് ബെൻസി ജോസിന് കൈമാറി
നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി സി.കെ.രാധാമണിയമ്മ അധ്യക്ഷത വഹിച്ചു. രമണി മോഹൻദാസ്, ലയചന്ദ്രൻ, ലീനസാബു, കൈരളി, റീന മാത്യു, സരോജ ഇലഞ്ഞിക്കാട്ടിൽ, രമണി.കെ.സി, പ്രസന്ന.ബി, സംഗീതബിജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ജെ.സണ്ണി, നേതാക്കളായ പി.കെ.ദിനേശൻ,റെജിമേച്ചേരി, എം.വി.തോമസ്, കെ.കെ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 25ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച യാത്ര 1474 മണ്ഡലങ്ങളിലൂടെ കടന്ന് സെപ്തംബർ 30 ന് പാറശാലയിൽ സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.