Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യം ആനന്ദം ക്യാമ്പയിന് കരുത്തേകാൻ മാഞ്ഞൂരിൽ മഹാബലിത്തമ്പുരാന്റെ കത്ത്

28 Feb 2025 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:  കേരള ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന *ആരോഗ്യം ആനന്ദം*

 *അകറ്റാം അർബുദം* എന്ന ക്യാമ്പയിൻ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ മാഞ്ഞൂർ ഗ്രാമപഞ്ചായത്തും കുറുപ്പന്തറ കുടുംബാരോഗിക കേന്ദ്രവും മഹാബലിത്തമ്പുരാന്റെ കത്ത് എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണ്

 മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സംവിധാനങ്ങളെയും അഭിസംബോധന ചെയ്തിട്ടുള്ള കത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും കാൻസർ അവബോധമുള്ള സമൂഹമായി രൂപപ്പെടുത്തണമെന്നും ആരോഗ്യം ആനന്ദം ക്യാമ്പയിനിൽ മുഴുവൻ ജനങ്ങളുംപൂർണ്ണമായും പങ്കാളികളാകണം എന്നും മഹാബലി തമ്പുരാൻ അഭ്യർത്ഥിക്കുന്നുണ്ട്

 ഫെബ്രുവരി നാലു മുതൽ മാർച്ച് 8 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ 30 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകളിലെ സ്തനാർബുദം ഗർഭാശയകളെ ക്യാൻസർ വായിലെ ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങിനാണ് ഊന്നൽ നൽകുന്നത്.

 ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ അവലോകനം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് ചേർന്നു.വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്നി തോമസ് സ്വാഗതം ആശംസിച്ചു.പ്രസിഡന്റ്‌ കോമളവല്ലി രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.ജെസിയ ജോർജ്,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബി.ഷിബുമോൻ,പബ്ലിക് ഹെൽത്ത്‌ നേഴ്സ് ജാൻസി ജോസഫ് എന്നിവർ വിഷയവതരണം നടത്തി.വിവിധവകുപ്പ് തലവന്മാർ,കുടുംബശ്രീ,തൊഴിലുറപ്പ്,ഹരിതകർമസേന,ആശ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.ജനപ്രതികളായ പ്രത്യുഷ സുര,ആനിയമ്മ ജോസഫ്,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവർ പ്രസംഗിച്ചു 

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 8 നകം 100 കേന്ദ്രങ്ങളിൽ പ്രാഥമിക സ്ക്രീനിങ്ങും എല്ലാ ദിവസവും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ പരിശോധനയും നടത്തുവാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മഹാബലി തമ്പുരാന്റെ കത്ത് മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സംവിധാനങ്ങൾക്കും കൂട്ടായ്മകൾക്കും കൈമാറാനും അവരുടെ പിന്തുണ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

 മെഡിക്കൽ ഓഫീസർ ഡോക്ടർ ജെസിയ ജോർജ്,ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ ബി,പബ്ലിക് ഹെൽത്ത്‌ നേഴ്സ് ജാൻസി ജോസഫ് എന്നിവരുടെ ആലോചനയിൽ നിന്നാണ് മഹാബലി തമ്പുരാന്റെ കത്ത് എന്ന ആശയം പിറവിയെടുത്തത്. മാഞ്ഞൂരിലെ പ്രശസ്ത ചിത്രകാരൻ ശശി മേമുറിയാണ് കത്തിന്റെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്

Follow us on :

More in Related News