Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭവന നിർമ്മാണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ലൈഫ് മിഷൻ അവാർഡ് പെരിന്തൽമണ്ണ നഗരസഭയ്‌ക്ക്

17 Feb 2025 17:43 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ : കേരള സംസ്ഥാന സർക്കാരിന് കീഴിൽ 'എല്ലാവർക്കും ഭവനം ' എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ

2023-24 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അംഗീകാരം നേടി പെരിന്തൽമണ്ണ നഗരസഭ.

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 400 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുകയും ഭൂമിയുള്ള ഭവനരഹിതരായ 1344 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന് നഗരസഭ മുൻകൈയെടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളുമാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. കൂടാതെ, മുൻകാലങ്ങളിൽ വീടിനുള്ള ആനുകൂല്യം ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം വീട് നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത 50 ലേറെ കുടുംബങ്ങൾക്ക് അവരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നഗരസഭ നൽകിയ പിന്തുണയും പ്രവർത്തനങ്ങളും നഗരസഭയെ ഇതര നഗരസഭകളിൽ നിന്നും വ്യത്യസ്തമാക്കിയിട്ടുണ്ട്.

ഭൂരഹിതരായ കൂടുതൽ ഭവന രഹിതർക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകിയ സംസ്ഥാനത്തെ ഏക നഗരസഭയും പെരിന്തൽമണ്ണ

യാണ്.

ഇതിനായി നഗരസഭ 35 കോടി രൂപ ചെലവഴിച്ച് 6.93 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. കുടുംബശ്രീ നിർമ്മാണ ഗ്രൂപ്പുകളുടെ മേൽനോട്ടത്തിൽ ഒലിങ്കരയിലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചിട്ടുള്ളത്.

സ്വന്തമായി ഭൂമിയുള്ള ഭവന രാഹിതർക്ക് വ്യക്തിഗത വീട് നിർമാണത്തിനായി നാളിതുവരെ 50 കോടി രൂപയോളം ചെലവഴിച്ച് കഴിഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമാക്കി നഗരസഭ നടപ്പിലാക്കിയ നൂതന ഇടപെടലുകളാണ്

ലൈഫ് ഭവന പദ്ധതിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാൻ നഗരസഭയ്ക്ക് കഴിഞ്ഞത്.


ഫോട്ടോ : പെരിന്തൽമണ്ണ ലൈഫ് ഭവന സമുച്ചയം

Follow us on :

More in Related News