Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലാലുമോൻ ചാലക്കുടിയെ ആദരിച്ചു

06 Jan 2025 17:04 IST

WILSON MECHERY

Share News :

ചാലക്കുടി:തിരുത്തിപറമ്പ് വിനോദ് സ്മാരക സാംസ്കാരിക നിലയം 19 - മത് വാർഷികം "നാട്ടുണർവ്വ്ആഘോഷിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക നിലയം പ്രസിഡൻ്റ് ജിൻസൺ ചാതേലി ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രസ്തുത ചടങ്ങിൽ വിനോദ് സ്മാരക സാംസ്കാരിക നിലയത്തിൻ്റെ "മാനവ സംസ്കൃതി പുരസ്കാരം " ചാലക്കുടി ആൽഫാ പെയിൻ ആൻഡ് പലിയേറ്റീവ് കെയർ നു സമ്മാനിച്ചു. ചടങ്ങിൽ മനോരമ ന്യൂസ് റിപ്പോർട്ടർ ലാലുമോൻ ചാലക്കുടിക്ക് ജില്ലയിലെ മികച്ച മാധ്യമപ്രവർത്തകനുള്ള പ്രത്യേക പുരസ്‌കാരവും കൈമാറി.ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ, വൈസ് പ്രസിഡൻ്റ് രതി സുരേഷ്,മാള ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്ത ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി bca രണ്ടാം റാങ്ക് നേടിയ അക്വീന ജോയിയെ ആദരിച്ചു. ആളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാർ ആയ പ്രഭ കൃഷ്ണനുണ്ണി, കെ വി രാജു, മാള ബ്ലോക്ക് മെമ്പർ സന്ധ്യ നൈസൺ ,കൊരട്ടി പാഥേയം പ്രതിനിധി കെ. എൻ വേണു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സാംസ്കാരിക നിലയം പ്രോഗ്രാം കോർഡിനേറ്റർ ശ്രീകാന്ത് എം ബി ചടങ്ങിന് നന്ദി അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ലോക പ്രശസ്ത തെരുവ് ജാലവിദ്യക്കാരൻ "ശ്രീ ഷംസുദ്ദീൻ ചെർപ്പുളശ്ശേരി അവതരിപ്പിച്ച "ജിംബൂബ" മാജിക് ഷോ,ഗാനമേള ,ഡാൻസ് ഇവൻ്റ് തുടങ്ങി പരിപാടികളും അരങ്ങേറി.

Follow us on :

More in Related News