Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 20:16 IST
Share News :
കടുത്തുരുത്തി :കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡോർ സ്റ്റേഡിയവും ഓഡിറ്റോറിയവും നവംബർ 26ന് ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്യും.
സെന്റ് ആൻസ് ആശ്രമത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി 1999 ൽ ആരംഭിച്ച സെന്റ് ആൻസ് ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ 23-ാമത് മത്സരങ്ങളും 26 മുതൽ പുതിയ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
26ന് രാവിലെ 10ന് സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷൽ ഫാ. ഏബ്രാഹം വെട്ടിയാങ്കൽ സിഎംഐ ഇൻഡോർ സ്റ്റേഡിയത്തിന്റെ ആശീർവാദം നിർവഹിക്കും. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ അധ്യക്ഷത വഹിക്കും.
ചലച്ചിത്ര നടൻ ലാലു അലക്സ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും സ്കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ സെന്റ് ആൻസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മാന്നാനം കെഇ കോളജും മൂലമറ്റം സെന്റ് ജോസഫ്സ് കോളജും തമ്മിലുള്ള സൗഹൃദമത്സരം അരങ്ങേറും
ജൂണിയർ, സീനിയർ വിഭാഗങ്ങങ്ങളിലായി പതിനഞ്ചോളം സ്കൂളുകൾ ആൻസ് ട്രോഫി ബാസ്്കറ്റ്ബോൾ മത്സരത്തിൽ മാറ്റുരയ്ക്കും.
ഇന്റർ സ്കൂൾ മത്സരങ്ങളെത്തുടർന്ന് 29ന് സിഎംഐ സഭയുടെ വിവിധ പ്രവിശ്യകൾ തമ്മിലുള്ള ഫാ. ബ്രൂണോ സ്മാരക ബാസ്്കറ്റ്ബോൾ മത്സരവും പുതിയ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.