Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകൾ; വർണാഭമായി വരവേറ്റ് വൈക്കത്തെ സ്‌കൂളുകൾ.

02 Jun 2025 19:08 IST

santhosh sharma.v

Share News :

വൈക്കം: മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ 'അക്ഷരമധുരം മഴവില്ലഴകായി' വിരി​ഞ്ഞു. ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ലോകത്തേയ്ക്ക് പുതുപ്രവേശം. രണ്ടു മാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികൾക്കും സൗഹൃദത്തിന്റെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടുമെത്തിയതിന്റെ ആഹ്ലാദം. വർണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് കുട്ടികളെ മധുരം നൽകി സ്വീകരിച്ച് വൈക്കത്തെ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു.

വൈക്കം ഉപജില്ലാതല പ്രവേശനോത്സവം അക്കരപ്പാടം ഗവ.യു.പി സ്കൂളിൽ സി.കെ ആശ എം.എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവേകുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഈ വർഷം പ്രാബല്യത്തിൽ വരുന്ന വിവരം എം.എൽ എ . അറിയിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ഒ.എം ഉദയപ്പൻ, ടി. പ്രസാദ്, ഗിരിജാപുഷക്കരൻ, കെ.ജി. രാജു, എ.പി. നന്ദകുമാർ, സജീവ് വഞ്ചൂരത്തിൽ, പി.വി കിഷോർ കുമാർ, വി.അനുഷ., ബീന .വി. ബി, സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുലശേഖരമംഗലം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം  ഗായിക സൗമ്യ നിതേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡൻ്റ് എസ്. ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി മുഖ്യപ്രഭാഷണം നടത്തി. മുൻ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീത രാമചന്ദ്രൻ, മറവൻതുരുത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് വാർഡ് മെമ്പർ പോൾ തോമസ്, പ്രിൻസിപ്പൾ എൻ. അനിത, ഹെഡ്മിസ്ട്രസ്, കെ.എം. വിജയലക്ഷ്മി, സ്കൂൾ കൗൺസലർ മുന്നു ജോർജ്, പി. രാജേന്ദ്രപ്രസാദ്,ജി. ഷീല, പി.എച്ച്. ശ്രീജ എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ടി.ആർ സുഗതൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് റെജി പുത്തറ, വാർഡ് മെംബർ രാഗിണി ഗോപി ,സ്കൂൾ എച്ച് എം എൻ. ജയശ്രീ ,വി.എച്ച്എസ്എസ് പ്രിൻസിപ്പാൾ അഞ്ജന, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ അജു ,ഹൈ സ്കൂൾ യൂണിയൻ സെക്രട്ടറി ഷാജിപുഴ വേലി, സ്റ്റാഫ് സെക്രട്ടറി സിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തെ മികച്ച പെൺപള്ളികൂടമായ വൈക്കം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം B.Ed കോളേജ് പ്രിൻസിപ്പൽ എ. മഞ്ജു ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ സുമേഷ് കുമാർ .പി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള മധുരപലഹാരങ്ങൾ വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് വിതരണം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മുൻ പിടിഎ പ്രസിഡൻ്റ് സാബു.പി മണലോടി മൊമെൻ്റോകൾ നൽകി അനുമോദിച്ചു. പഠനോപകരണങ്ങളുടെ വിതരണം സ്കൂൾ പ്രിൻസിപ്പൽ കെ. ശശികല നിർവഹിച്ചു.ഏ.ഇ.ഒ ആയി സ്ഥാനകയറ്റം ലഭിച്ച അധ്യാപിക കെ.സി ദീപ യെ ചടങ്ങിൽ അനുമോദിച്ചു.മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി സുഭാഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലേഖാ ശ്രീകുമാർ, എച്ച് എം ഓമന ടി. ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News