Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 20:40 IST
Share News :
കോട്ടയം: കേരളത്തിലെ മറ്റ് ഡിപ്പോകൾക്ക് മാതൃകയായിരുന്ന പാലാ കെ എസ് ആർ ടി സി ഡിപ്പോയുടെ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഒന്നൊന്നായും ചെയിൻ സർവ്വീസുകൾ ഭാഗികമായും തുടരെ ഇല്ലാതാക്കുവാൻ മേൽഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഡിപ്പോ അധികൃതർ കൂട്ടുനിൽക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ പറഞ്ഞു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പാലാ കെഎസ്ആർടിസിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സർവ്വീസുകൾ നേടിയെടുക്കുവാനോ പുതിയ ബസുകൾകൊണ്ടുവരുവാനോ ഡിപ്പോ അധികൃതർ ബോധപൂർവ്വം ശ്രമിക്കുന്നില്ല. സർവ്വീസുകൾ നിർത്തലാക്കുക വഴി നിരവധി പേർക്ക് തൊഴിലും നഷ്ടമാവുകയാണ്. വൻകിട കോൺട്രാക്ട് ക്യാര്യേജ് ഓപ് റേറ്റർമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഉത്സവ സീസ്സണിൽ തന്നെ ദ്വീർഘദൂര സർവ്വീസുകൾ പടിപടിയായി പിൻവലിച്ചുകൊണ്ടിരിക്കുന്നതെന്നും പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ പറഞ്ഞു. മുൻ എംഎൽഎ കെ എം മാണിയുടെ കാലഘട്ടത്തിൽ മറ്റ് ഡിപ്പോകൾക്ക് മാതൃകയായിരുന്നു പാലാ.104 ബസ്സുകളോളം ഉണ്ടായിരുന്ന പാലാ ഡിപ്പോ ഇപ്പോൾ വെറും 68,70 സർവീസുകളിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. വൈക്കം ഉൾപ്പെടെയുള്ള ചെയിൻ സർവീസുകളും ഏഴാച്ചേരി, രാമപുരംപോലുള്ള ഗ്രാമീണ സർവീസുകളും ഭാഗികമായി മുടങ്ങിയിരിക്കുകയാണ്. മറ്റ് ഡിപ്പോകളിൽ നിന്നും പാലാ വഴിയെത്തുന്ന ബസ്സുകൾ സമയക്രമം പാലിക്കാത്തതുമൂലം ഡിപ്പോയ്ക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. പാലാ എംഎൽഎ യുടെ അനാസ്ഥയും പ്രധാനപ്പെട്ട സർവീസുകൾ നിലക്കാനും ഡിപ്പോയുടെ അധഃപധനത്തിനും കാരണമായി.
നിയോജക മണ്ഡലം പ്രസിഡന്റ തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. സിറിയക് ചാഴികാടൻ, ഷാജു തുരുത്തൻ, ടോബിൻ കെ അലക്സ്, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, ജെയിംസ് പൂവത്തൊലി,ജോസുകുട്ടി പൂവേലിൽ,അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ,സച്ചിൻ കളരിക്കൽ,ബിനു പുലിയൂറുമ്പിൽ, ബിനേഷ് പാറാംതോട്,സുജയ് കളപ്പുരക്കൽ,മാർട്ടിൻ ചിലമ്പൻകുന്നേൽ, ജിഷോ പി തോമസ്, അജോയ് തോമസ്,സഞ്ജു പൂവക്കുളം, സക്കറിയസ് ഐപ്പൻപറമ്പികുന്നേൽ, ബിബിൻ ആന്റണി , ലിബിൻ മലേകണ്ടത്തിൽ, രാഹുൽ കൃഷ്ണൻ,തോമസ് അയലുകുന്നേൽ,അഖിൽ ജോസഫ്, ,ടിറ്റോ കൊല്ലിത്താഴെ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.