Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.കായലാട്‌ സാഹിത്യ പുരസ്കാരം - 2025 സൃഷ്ടികൾ ക്ഷണിച്ചു

29 Nov 2024 08:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: പുരോഗമനകലാസാഹിത്യസംഘം മേപ്പയൂർ ഏർപ്പെടുത്തിയ ഒമ്പതാമത് കെ പി കായലാട്‌ സാഹിത്യ പുരസ്കാരത്തിനായി സൃഷ്ടികൾ ക്ഷണിച്ചു. 2016 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. സൃഷ്ടികൾ മൂന്നു പകർപ്പുകൾ സഹിതം 2024 ഡിസംബർ 25ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്. പുരസ്കാരം 2025 ജനുവരി 8 ന് മേപ്പയ്യൂരിൽ നടക്കുന്ന കെ പി കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. ക്യാഷ് അവാർഡ് ,മെമന്റോ, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരജേതാവിന് നൽകുക. 

സൃഷ്ടികൾ അയക്കേണ്ട വിലാസം: പി.കെ.ഷിംജിത്ത്, കോർഡിനേറ്റർ കെ.പി.കായലാട് സാഹിത്യ പുരസ്കാരം -2025മേപ്പയൂർ പി ഒ കോഴിക്കോട്-673 524. ഫോൺ: 9645686526,9946060727

Follow us on :

Tags:

More in Related News