Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 14:01 IST
Share News :
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലെന്നും ശാസ്ത്രീയ പരിശോധനകൾ നടന്നുവരുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്ത് കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് ജോലിക്കാരിയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. വീട്ടിലെ സിസിടിവി ഡിവിആർ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ലെന്നും പോലീസ് മേധാവി പറഞ്ഞു. നിലവിൽ കസ്റ്റഡിയിൽ ആരുമില്ലന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Follow us on :
More in Related News
Please select your location.