Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2025നെ വരവേൽക്കാൻ കോട്ടയം ഒരുങ്ങി; വടവാതൂർ ബണ്ട് റോഡിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു

31 Dec 2024 11:46 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയത്തെ, വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. ഡിസംബർ 31 ന് രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2025 ന് വരവേൽക്കുന്നത്. മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഒട്ടേറെ പേരെത്തുന്ന വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകളും പുതുവത്സരാഘോഷത്തിന് മാറ്റേകും. മുൻ വർഷങ്ങളിൽ വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നത്.

എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി രൂപീകരിച്ച കോട്ടയം കാർണിവൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്.

നേരത്തേ രണ്ടു ദിവസങ്ങളിലായി

സാംസ്കാരികോത്സവവും, കാർണിവൽ സൊസൈറ്റിയുടെ ഉദ്ഘാടനവും, തുടർന്ന് പുതുവത്സരാഘോഷം എന്ന നിലയിലാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ നിര്യാണവുമായി ബന്ധപ്പെട്ട ദുഖാചരണം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കുകയായിരുന്നുവെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ടി സോമൻകുട്ടി അറിയിച്ചു.

200 പേരുടെ സംഘാടക സമിതി രൂപീകരിച്ചാണ് കോട്ടയം കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്.

31ന് വൈകിട്ട് ഗാനമേള, കരിമരുന്ന് പ്രയോഗം, തുടർന്ന് പാപ്പാഞ്ഞി കത്തിച്ച് 2025നെ വരവേൽക്കും. പാപ്പാഞ്ഞിയുടെ നിർമ്മാണം പൂർത്തിയായതോടെ നിരവധി പേരാണ് ഇതിനോടകം തന്നെ ഇവിടെ എത്തുന്നത്.

Follow us on :

More in Related News