Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിസ്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോതനല്ലൂർ ഇമ്മാനുവേൽ എച്ച്.എസ്.എസിലെ പി. കാർത്തിക്, എസ്. ആദി ശങ്കർ എന്നിവർ ചാമ്പ്യന്മാർ

15 Jan 2025 20:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ഡിസ്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ്പിൽ കോതനല്ലൂർ ഇമ്മാനുവേൽ എച്ച്.എസ്.എസിലെ പി. കാർത്തിക്, എസ്. ആദി ശങ്കർ എന്നിവരുടെ ടീം ചാമ്പ്യന്മാരായി. 

രാമപുരം സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ എം. എസ്. ശ്രുതി നന്ദന , അലൻ ജോജോ എന്നിവരുടെ ടീം റണ്ണർ അപ്പ് ആയി. ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളിലെ എ. മുഹമ്മദ് യാസിൻ ,ആശിഷ് ബിനോയി എന്നിവരുടെ ടീം മൂന്നാം സ്ഥാനവും ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി എച്ച്.എസ്. എസിലെ ടി. കെ.ആദിനാരായണൻ, പി.കെ. ആദിദേവ് എന്നിവരുടെ ടീം നാലാം സ്ഥാനവും നേടി.

കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ, എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ജേക്കബ് ജോൺ, എസ്. ജെ. അഭിശങ്കർ എന്നിവർ പ്രസംഗിച്ചു.

വൈകീട്ട് നടന്ന സമാപനച്ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമ്മാനങ്ങൾ വിതരണം ചെയ്തു. 113 ടീമുകൾ പങ്കെടുത്തു.

എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ രണ്ടു പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. സ്നേഹജ് ശ്രീനിവാസ് ആയിരുന്നു ക്വിസ് മാസ്റ്റർ.


Follow us on :

More in Related News