Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രി നിർമ്മാണ ഉദ്ഘാടനം നടത്തി

24 May 2025 17:38 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ ബഹു നില കെട്ടിടത്തിന്റെ ഔദ്യോഗിക ശിലാസ്ഥാപന കർമ്മം ആരോഗ്യ- വനിതാ -ശിശു വികസന ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു.

ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷത വഹിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 36.4 കോടി രൂപയുടെ പദ്ധതിയിൽ ഒന്നാം ഘട്ടമായി നിർമിക്കുന്ന 8 നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. താലൂക്ക് ആസ്ഥാന ആശുപത്രിക്ക് ആവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് കെട്ടിടം നിർമാണം ആരംഭിച്ചിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ നിതാ ഷഹീർ, കൊണ്ടോട്ടി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കെ, മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി ടി സി ടി ഫാത്തിമത്ത് സുഹ്റാബി, എ മുഹ്‌യുദ്ധീൻ അലി, കൗൺസിലർ സാലിഹ് കുന്നുമ്മൽ, ഡോ. ആർ രേണുക ( ഡി എം ഓ ), ഡോ. അനൂപ് ടി എം ( പ്രോഗ്രാം ഓഫീസർ ആരോഗ്യ കേരളം ), ഡോ. ബാബു യു ( മെഡിക്കൽ ഓഫീസർ ),രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ മോഹൻദാസ്, പി വി അബ്ദുൽ ലത്തീഫ്, അബൂബക്കർ മാസ്റ്റർ പാമ്പോടൻ, അബ്ദുൾ നാസർ, യു കെ മുഹമ്മദിഷാ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News