Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.കെ പൈങ്കി മാസ്റ്റർ ജന്മശതാബ്ദി ആഘോഷത്തിന് സംഘാടകസമിതിയായി.

02 Mar 2025 18:39 IST

WILSON MECHERY

Share News :


ചാലക്കുടി:- സ്വാതന്ത്യസമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ കെ.കെ പൈങ്കി മാസ്റ്ററുടെ

നൂറാം ജന്മവാർഷിക ദിനത്തിൽ കുറ്റിച്ചിറയിൽജന്മ ശതാബ്ദി മഹാസംഗമം സംഘടിപ്പിക്കാനും ജന്മ ശതാബ്ദി സംഗമത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിവിധ പ്രദേശങ്ങളിൽ നവോത്ഥാന സ്മൃതി സംഗമങ്ങൾ സംഘടിപ്പിക്കുവാനും സംഘാടക സമിതി തീരുമാനിച്ചു.

ചാലക്കുടി എം.എൽ എ

ടി.ജെ സനീഷ്കുമാർ ജോസഫ് സംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്തു.

സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷത വഹിച്ചു.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി.

കെ.എസ് അശോകൻ ( സെക്രട്ടറി, സി.പി.ഐ എം ചാലക്കുടി ഏരിയ )

 ടി.കെ കുഞ്ഞപ്പൻ ശാന്തി ( കെ.പി എം. എസ്. സംസ്ഥാന കമ്മിറ്റി അംഗം)

പി.സി ശശി, ഇ. ആർ സന്തോഷ് കുമാർ, എം.എ ചന്ദ്രൻ എം.എസ് അശോകൻ, ഇ.കെ പ്രവീൺ കുമാർ, അഡ്വ .ടി.സി പ്രദീപ്, ടി.എം രതീശൻ എന്നിവർ സംസാരിച്ചു.

യുവാക്കളിലും വിദ്യാർത്ഥികളിലും പേടിപ്പെടുത്തുന്ന വിധം

രാസ-സിന്തറ്റിക് മറ്റു ലഹരി ഉപയോഗങ്ങൾ പടരുന്നത് തടയാൻ അടിയന്തിര പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കണമെന്നും, 

ഇക്കാര്യത്തിൽ സമൂഹത്തിൻ്റെ കൂട്ടുത്തരവാദിത്വത്തിൽ പ്രതിരോധവും ബോധവത്കരണവും ശക്തമാക്കണമെന്നും.

അതിനു വേണ്ടി

സർക്കാർ സംവിധാനങ്ങളും സ്വകാര്യ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുകയും പ്രവർത്തിക്കുയും വേണമെന്നും യോഗം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു.

കെ. രാധാകൃഷ്ണൻ എം.പി

ബെന്നി ബഹനാൻ എം.പി

(രക്ഷാധികാരികൾ)

ടി.ജെ സനീഷ്കുമാർ ജോസഫ് (ചെയർമാൻ)

സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി (വർക്കിംഗ് ചെയർമാൻ)

വി.എസ് പ്രിൻസ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

ഷിബു വാലപ്പൻ (ചാലക്കുടി നഗര സഭ ചെയർമാൻ)

വേണു കണ്ടരു മഠത്തിൽ (ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

കെ.പി ജെയിംസ് (കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്)

ശ്രീലത കാക്കനാടൻ,

സുജാത മണി,

പ്രബിത ദിലീപ്

സുനിൽ അക്കര

വൈസ് ചെയർമാന്മാർ

ടി.എം രതീശൻ (ജനറൽ കൺവീനർ)

അഡ്വ.ടി.സി പ്രദീപ്

(അസിസ്റ്റൻ്റ് ജനറൽ കൺവീനർ)

കെ.എസ് അശോകൻ (സി.പി.ഐ എം)

വി.ഒ പൈലപ്പൻ ( കോൺഗ്രസ് )

സി.വി ജോഫി (സി.പി.ഐ)

എം.വി ഗംഗാധരൻ

സി.എസ് ഗോപി കുഞ്ഞപ്പൻശാന്തി ( കെ.പി.എം.എസ് )

സജീവൻ കുറ്റിച്ചിറ (കെ.പി .എം.എസ് )

സി.എസ് സുരേഷ് (ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ്)

ഐ.എ ബാലൻ

കെ.എസ് രാജു

ഇ. ആർ സന്തോഷ്കുമാർ,

വി.എം വസിഷ്ഠൻ

 കൺവീനേഴ്സ് )

പി.സി ശശി (കോഡിനേറ്റർ)

ഇ കെ പ്രവീൺ കുമാർ

ട്രഷറർ എന്നിവരെ സംഘാടകസമിതി നേതൃത്വമായും പരിയാരം, അതിരപ്പിള്ളി, മേലൂർ, കൊരട്ടി, കാടുക്കുറ്റി പഞ്ചായത്ത് പ്രസിഡൻ്റുമാരടക്കം അമ്പത്തൊന്നംഗ എക്സിക്യൂട്ടീവിനെയും

നൂറ്റിയൊന്നംഗ ജനറൽ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

ഏപ്രിൽ 27 വൈകിട്ട് നാലിന് കുറ്റിച്ചിറയിൽ വച്ച് ജന്മ ശതാബ്ദി മഹാസംഗമം നടത്തുവാനും തീരുമാനമായി.


   

Follow us on :

More in Related News