Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എം എസ് എം പബ്ലിക് ലൈബ്രറി യുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ നവംബർ 1 ന്കേരളപിറവി ആഘോഷിക്കുന്നു.

30 Oct 2024 15:14 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി യുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ നവംബർ 1

 വെള്ളിയാഴ്ച കേരള പിറവി ആഘോഷിക്കും.

വൈകുന്നേരം 3ന് ലൈബ്രറി അങ്കണത്തിൽ തിരുവാതിര കളി മത്സരം നടത്തുന്നതും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതുമാണ്.

 വൈകുന്നേരം 4.30 -മുതൽ ശതാബ്‌ദി സ്മാരക ഹാളിൽ പല്ലവി മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും.

 5.30-ന് സാംസ്‌കാരിക സമ്മേളനംസഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘടാനം ചെയ്യും.ലൈബ്രറി പ്രസിഡന്റ്‌ ജി. പ്രകാശ് അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ലൈബ്രറി യുടെ ആയുഷ്ക്കാല അംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 9 പേരെ മന്ത്രി ആദരിക്കും. കോട്ടയം നർക്കോട്ടിക് സെൽ 

ഡി വൈ എസ് പി. എ ജെ തോമസ് മുഖ്യ പ്രഭാഷണവും, കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം എസ് തിരുമേനി "ജനങ്ങളും പോലീസും" എന്ന വിഷയത്തിൽ ക്ലാസ്സും എടുക്കും. 

ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ, വ്യാപാരി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ ഇ . എസ്. ബിജു, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, ഏറ്റുമാനൂർ ക്രിസ്തു രാജപ ചർച്ചു വികാരി ഫാദർ ജോസ് മുകളെൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജോസഫ് തോമസ്, ലൈബ്രറി കൌൺസിൽ കമ്മറ്റി അംഗം ഡോ വി ആർ ജയചന്ദ്രൻ, സഹകരണ ബാങ്ക് ഡയറക്ടർ പി വി ജോയി പൂവം നിൽക്കുന്നതിൽ, ജനകീയ വികസന സമിതി പ്രസിഡന്റ്‌ ബി രാജീവ്‌, ലൈബ്രറി വനിതാ വേദി കൺവീനർ ഡോ. വിദ്യ ആർ പണിക്കർ, കമ്മിറ്റി അംഗം എ പി സുനിൽ എന്നിവർ പ്രസംഗിക്കും.

പത്ര സമ്മേളത്തിൽ പ്രസിഡന്റ്‌ ജി പ്രകാശ്, സെക്രട്ടറി അഡ്വ പി രാജീവ്‌ ചിറയിൽ,കമ്മറ്റി അംഗം രാധാകൃഷ്ണൻ നായർ ഇഞ്ചക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News