Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസ്സോസിയേഷൻ അനുശോചിച്ചു

21 Jan 2025 16:29 IST

WILSON MECHERY

Share News :

ചാലക്കുടി:

കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസ്സോസിയേഷൻ സ്ഥാപക നേതാവ് C P പോളിൻ്റെ തിര്യാണത്തിൽ കെജിഎസ്ഡിഎ ചാലക്കുടി യൂണിറ്റ് അനുശോചിച്ചു.

കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും , ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനുമായ C P പോളിൻ്റെ നിര്യാണത്തിൽ കേരള ഗോൾഡ് & സിൽവർ ഡീലേഴ്സ് അസോസിയേഷൻ ചാലക്കുടി യൂണിറ്റ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റ് ജോജു പതിയാപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ചാലക്കുടിയുടെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേഖലകളിൽ പ്രമുഖർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു. സഗരസഭ വൈസ് ചെയർമാൻ ആലീസ് വാലപ്പൻ, ചാലക്കുടി ഫൊറോന വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ, നഗരസഭ പ്രതിപക്ഷ നേതാവ് സുരേഷ് സി എസ് ,ചാലക്കുടി മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ജോയ് മുത്തേടൻ , കെജിഎസ്ഡിഎ ജില്ലാ പ്രസിഡന്റ് ഷാജു ചിറയത്ത്, ജില്ലാ ട്രഷറർ ജെയ്സൻ ആളുക്കാരൻ, ചാലക്കുടി യൂണിറ്റ് ട്രഷറർ സാജൻ അരിമ്പുള്ളി , ഭരിത-പ്രതാപ് പ്രസ്സ് ഫോറം , പി. കെ സിദ്ദിഖ് -പ്രസ്സ് ക്ലബ്ബ്, ചാലക്കുടി റെസിഡന്റ്സ് അസ്സോസിയേഷൻ പ്രതിനിധി ലൂയിസ്, എന്നിവർ അനുശോചനങ്ങൾ അറിയിച്ചു . ചാലക്കുടി സ്വർണ്ണ ഭവൻ ഓഫീസിൽ നടന്ന മീറ്റിങ്ങിൽ കെജിഎസ്ടിഎ സെക്രട്ടറി ബെന്നി പീണിക്കപറമ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. റോട്ടറി ക്ലബ് പ്രതിനിധികൾ ആന്റോ മേലേടൻ,രമേഷ് കുമാർ, ദിലീപ് എം.എസ്,ബിജു അമ്പഴക്കാടൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News