Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് (എം )പ്രമുഖ നേതാവ് ജോണി ഒറവുംക്കര മാണി ഗ്രൂപ്പിൽ നിന്ന് രാജിവച്ച് പി .ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിലേക്ക്

13 Apr 2025 20:03 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി: കേരള കോൺഗ്രസ് (എം)ന്റെ പ്രമുഖ നേതാവും ജില്ലാ കമ്മിറ്റി അംഗവും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് വൈസ് പ്രസിഡണ്ടുമായിരുന്ന ജോണി ഒറവുംക്കരയും പ്രവർത്തകരും മാണി ഗ്രൂപ്പ് പാർട്ടിയിൽ നിന്നും രാജിവെച്ച് പിജെ ജോസഫ് എംഎൽഎ നേതൃത്വം നൽകുന്ന യഥാർത്ഥ കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോണി ഒറവുംക്കര പ്രസ്താവനയിൽ അറിയിച്ചു .


 ഇടതുപക്ഷ മുന്നണിയിൽ നിന്നുകൊണ്ട് ഭരണത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റാനല്ലാതെ നാടിന്റെ വികസനത്തിനു വേണ്ടിയും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയും യാതൊന്നും ചെയ്യാൻ കഴിയാതെ പൊതുസമൂഹത്തിന്റെ മുൻപിൽ കേരള കോൺഗ്രസ് (എം) പാർട്ടി ഒറ്റപ്പെടുകയും രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി രാജിവച്ച് പുറത്തുവരുന്നതെന്ന് ജോണി ഒറവുംക്കര വ്യക്തമാക്കി.

 കേരള കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വച്ച് മാതൃസംഘടനയിലേക്ക് മടങ്ങിവന്ന ജോണി ഒറവുംക്കരയെയും സഹപ്രവർത്തകരെയും കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാക്കളായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, അഡ്വ. ജോയ് എബ്രഹാം (എക്സ് എം.പി ),അഡ്വ. ഫ്രാൻസിസ് ജോർജ് എംപി , അപു ജോൺ ജോസഫ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു . കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴികയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ഇ.ജെ അഗസ്തി, മാഞ്ഞൂർ മോഹൻകുമാർ , തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറവേലി , തോമസ് മുണ്ടുവേലി , എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി .





Follow us on :

More in Related News