Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍

08 Mar 2025 20:21 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എംപിക്ക് നിവേദനം നല്‍കി. നാല് വര്‍ഷത്തിലേറേയായി റോഡ് തകര്‍ന്ന് കിടക്കുകയാണ്. നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപെട്ട റോഡുകളിലൊന്നാണ് തകര്‍ന്ന് കിടക്കുന്നത്. കുടിവെള്ള വിതരണത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴി എടുത്തതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നും നിവേദനത്തില്‍ പറയുന്നു. കുഴിയെടുത്തു പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും കുഴി മൂടുകയും ചെയ്തുവെങ്കിലും റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാന്‍ നാളിതുവരെയായിട്ടും കഴിഞ്ഞിട്ടില്ല. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ സമയത്ത് നടത്താത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാക്കിയതെന്നും നിവേദനത്തില്‍ ചൂണ്ടി കാണിക്കുന്നു. ഇതുമൂലം നിരവധി വാഹനങ്ങളാണ് തകര്‍ന്ന റോഡില്‍ അപകടത്തില്‍പെട്ടത്. പൊടിശല്ല്യം മൂലം റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവരും ദുരിതത്തിലാണ്. റോഡ് നിര്‍മാണത്തിനാവിശ്യമായ ഫണ്ട് അനുവദിക്കുന്നതിനും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപെട്ടാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലായുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജേക്കബ്, പൗലോസ് കടമ്പംകുഴി, ജോസ് മുണ്ടകുന്നേല്‍, എ.വി. അജയ്, പി.പി. വര്‍ഗീസ്, ബെന്നിച്ചന്‍ പുതുകുളത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. 

കടുത്തുരുത്തി-പെരുവ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതുമായി ബന്ധപെട്ട് ബുധനാഴ്ച്ച മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തുമെന്ന് ജോസ് കെ.മാണി എംപി അറിയിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരെയും കൂടികാഴ്ച്ചയില്‍ പങ്കെടുപ്പിക്കുമെന്ന് എംപി പറഞ്ഞതായും ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി അറിയിച്ചു.



Follow us on :

More in Related News