Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 21:55 IST
Share News :
കൊണ്ടോട്ടി : സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻ്റെ മുപ്പത്തിയേഴാമത് ജില്ലാ സമ്മേളനം ഏപ്രിൽ 5,6 തിയതികളിൽ പുളിക്കൽ ആന്തിയൂർകുന്ന് റോക്ക് വ്യൂ ലോഞ്ചിൽ വെച്ച് നടക്കും. 5 ന് വൈകുന്നേരം ജില്ലാ കൗൺസിൽ യോഗവും തുടർന്ന് പുളിക്കൽ അങ്ങാടിയിൽ വിളംബര ജാഥയും നടക്കും.
6 ന് രാവിലെ 9:45 ന് പതാക ഉയർത്തും. 10മണിക്ക് 'സഹകരണ നിയമ ഭേദഗതിയും ജീവനക്കാരും' എന്ന വിഷയത്തിൽ യു എം ഷാജി ക്ലാസ്സ് നയിക്കും.
12 മണിക്ക് നടക്കുന്ന സമ്മേളനം എ പി അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം രാമദാസ് അധ്യക്ഷത വഹിക്കും. ഡി സി സി. പ്രസിഡന്റ് വി. എസ്. ജോയ് മുഖ്യ പ്രഭാഷണം നടത്തും. കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല സമ്മേളന സപ്ളിമെന്റ് പ്രകാശനം ചെയ്യും. യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കെ പി സി സി സെക്രട്ടറിമാരായ കെ പി അബ്ദുൾ മജീദ്, വി. ബാബുരാജ്, കെ സി ഇ എഫ് സംസ്ഥാന പ്രസിഡന്റ് എം രാജു, ജനറൽ സെക്രട്ടറി ഇ ഡി സാബു, പി കെ. വിനയകുമാർ,അശോകൻ കുറുങ്ങപ്പിള്ളി തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ സംഘങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പ്രമേയങ്ങൾ അവതരിപ്പിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സെക്രട്ടറി അനിത വത്സനാണ് വരണാധികാരി.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ:മുജീബ് റഹ്മാൻ ചെയർമാനായ സംഘാടക സമിതിക്കാണ് സമ്മേളനത്തിന്റെ ചുമതല.
പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ,ജില്ലാ പ്രസിഡന്റ് എം. രാമദാസ്, ജില്ലാ സെക്രട്ടറി ഷിയാജ് പി. പി, വൈസ് പ്രസിഡന്റ് പി.സി ജയകുമാർ, കൊണ്ടോട്ടി താലൂക്ക് പ്രസിഡൻ്റ് രവികുമാർ ചീക്കോട്, സത്യൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.