Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിനിലം- പശ്ചിമ റോഡ് ഭരണാനുമതി ലഭിച്ചത് ജനകീയ കൂട്ടായ്മയുടെ വിജയം

16 Oct 2024 19:45 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം:കരിനിലം- പശ്ചിമ -കൊട്ടാരംകട റോഡിന് ഫണ്ട് അനുവദിച്ചത് ജനകീയ കൂട്ടായ്മയുടെ വിജയമാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.5 വർഷക്കാലമായി ഗതാഗത യോഗ്യമല്ലായിരുന്ന റോഡിന് 2018 ൽ  തുക അനുവദിച്ചു. എന്നാൽ ഇതു വരെയായി 

 റോഡിന്റെ ടാറിംഗ് പണികൾ നടക്കാത്തതിനാൽ ഗതാഗത യോഗ്യമല്ലാതായിരിക്കു കയാണ്.. ഈ സാഹചര്യത്തിലാണ്‌ റോഡിന്റെ ഗുണഭോക്താക്കൾ ഒത്തുചേരുകയും, കക്ഷി രാഷ്ട്രീയത്തിനതീതമായി വാർഡ് മെമ്പർമാരെ ഉൾപ്പെടുത്തി ജനകീയസമിതിക്ക് രൂപം നൽകുകയും ചെയ്തത്.ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഈ റോഡിന്റെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി ജൂലൈ മാസം 7 -ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ നാളികേരമുടച്ച് പ്രതിഷേധിച്ചങ്കിലും അധികാരികൾ കണ്ണുതുറന്നില്ല. അനുവദിച്ച ഫണ്ടിന് ഭരണാനുമതി 'ലഭിക്കാതെ വന്ന സാഹചര്യത്തിൽ സ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻെറ വസതിക്ക് മുൻപിൽ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധ സമരം നടത്തി. നിരന്തരമായ സമരത്തിലൂടെയും, ജനകീയ കൂട്ടായ്മയുടെ ഒത്തു ചേരലിന്റെയും ഫലമായി ടി റോഡിന് ഇപ്പോൾ 1,2762000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ. എ അറിയിച്ചു. ഈ അവസരത്തിൽ എം.എൽ.എ യ്ക്ക് നന്ദി അറിയിക്കുന്നതായിസ്രായേൽ നേതാക്കൾ അറിയിച്ചു.. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഈ സാമ്പത്തികവർഷം തന്നെ റോഡിന്റെ നിർമ്മാണം നടത്തണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. ടെണ്ടർ നടപടികൾ നടത്തുമ്പോൾ ദീർഘനാളിന് മുൻപുള്ള എസ്റ്റിമേറ്റ് ആയതിനാൽ പല സാങ്കേതിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ടികാര്യം വിഷയം എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതായും ഇവർ അറിയിച്ചു.. ഈ ജനകീയ സമിതിയുടെ കഠിനാധ്വാനവും, കൂട്ടായ പരിശ്രമവും നാടിനു വേണ്ടിയുള്ള ഒത്തു ചേരലിന്റെയും ഭാഗമായിട്ടാണ് ഭരണാനുമതി ലഭിച്ചത് എന്നതിൽ സമിതിക്ക് സംശയമില്ല.  റോഡിൻ്റെ നിർമ്മാണം പൂർത്തികരിക്കുന്നത് വരെ സമര സമിതി രംഗത്തുണ്ടാവുമെന്നും, നാടിന്റെ ആവശ്യങ്ങൾക്കായി ആളുകൾ ഒരുമിച്ച് നിൽക്കണമെന്നും നേതാക്കാൾ ആവശ്യപ്പെട്ടു.


വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, സുധൻ മുകളേൽ, റെജി പാറാന്തോട്, സന്തോഷ്, പ്രസാദ് പശ്ചിമ, പ്രസാദ് പ്ലാക്കപ്പടി, സുരഷ്പശ്ചിമ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News