Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാനം ഇ. ജെ ഒരു തലമുറയെ ഭാഷയുമായി അടുപിച്ച പ്രതിഭ: ചീഫ് വിപ്പ്

21 Jan 2025 22:46 IST

CN Remya

Share News :

കോട്ടയം: കാനം ഇ.ജെ ഒരു തലമുറയെ ഭാഷയുമായി അടുപിച്ച പ്രതിഭയാണെന്ന് ചീഫ് വിപ്പ് എൻ. ജയരാജ്. കാനം ഇ. ജെ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ജോയ്സിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ വായനയ്ക്ക് പുതിയ മാനം നൽകുകയായിരുന്നു ഇ. ജെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കാനം ഇ.ജെയുടെ മക്കളായ സേബാ ജോയ് കാനം സോഫി ഐസക് എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കഥാകൃത്തുക്കളായ ബാബു കുഴിമറ്റം, വിനു ഏബ്രഹാം തേക്കിൻകാട് ജോസഫ്, കാനം ശങ്കരപിള്ള, തോമസ് തലനാട്, അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു. ജോയ്സി മറുപടി പ്രസംഗം നടത്തി. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

Follow us on :

More in Related News