Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്പത്ത് ആവേശമായി കാളവണ്ടി ഓട്ട മത്സരം

09 Oct 2024 20:54 IST

- ജേർണലിസ്റ്റ്

Share News :

ഇടുക്കി: കമ്പത്ത് ആവേശഭരിതമായ കാളവണ്ടി ഓട്ട മത്സരം. മന്തയമ്മന്‍ കോവില്‍ ഉത്സവത്തോടനുബന്ധിച്ചാണ് കാളവണ്ടി ഓട്ട മത്സരം നടത്തിയത്. 150 കാളവണ്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഓരോ കാളവണ്ടിയിലും രണ്ട് കാളകളെ കെട്ടും. കാളകളെ പായിക്കാന്‍ രണ്ട് പേര്‍ വണ്ടിയിലുണ്ടാവും.

നിശ്ചിത ദൂരം മികച്ച സമയത്തിനുള്ളില്‍ ഓടി തീര്‍ക്കുന്നവര്‍ക്കാണ് സമ്മാനം. കാളകളുടെ പ്രായം അനുസരിച്ചാണ്  

മത്സരം. ഒരു വയസിന് താഴെ പ്രായമുള്ള കാളകള്‍ വരെ മത്സരത്തിനുണ്ടാവും. കാളകള്‍ക്ക് പ്രത്രേക ആഹാരക്രമവും പരിശീലനവും നല്‍കും. കാളപ്പോരിന് സമാനമായ വീറും വാശിയുമാണ് ജനങ്ങള്‍ക്കുള്ളത്.

വിജയികള്‍ക്ക് നല്ലൊരു തുക സമ്മാനവും കാളകള്‍ക്ക് മികച്ച ഭക്ഷണത്തിനുള്ള തുകയും ലഭിക്കും.


Follow us on :

More in Related News