Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇനി മുതൽ സമ്പൂർണ മാലിന്യ മുക്ത ബ്ലോക്ക്‌ പഞ്ചായത്ത്‌.

04 Apr 2025 22:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇനി മുതൽ സമ്പൂർണ മാലിന്യ മുക്ത ബ്ലോക്ക്‌ പഞ്ചായത്ത്‌. 03-04-2025 നു കടുത്തുരുത്തി ഓപ്പൺ സ്റ്റേജിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൺ കൊട്ടുകപ്പിള്ളി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മിനി സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച, ചെണ്ട മേള വാദ്യഘോഷത്തോടൊപ്പം ഗരുഡന്മാരും, കളരിപ്പയറ്റുകാരും തകർത്താടിയ വർണ്ണ ശബളമായ ശുചീത്വ സന്ദേശ ഘോഷയാത്രക്ക് ശേഷം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സന്ധ്യ പി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോസ് പുത്തൻ കാല നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സ്‌കറിയ വർക്കി ശുചീത്വ സ്റ്റാറ്റസ് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ 6പഞ്ചായത്തുകളും സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന നേട്ടം കൈവരിച്ചത്തോടെയാണ് ബ്ലോക്ക് പഞ്ചായത്തിനും സമ്പൂർണ ശുചീത്വ പദവി നേടാനായത്. യോഗത്തിൽ പങ്കെടുത്തവർ ശുചീത്വ പ്രതിജ്ഞ ചൊല്ലി. ശുചീത്വത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള അവാർഡുകൾ യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൺ കൊട്ടുകാപ്പിള്ളി, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോസ് പുത്തൻകാല, മുൻ പ്രസിഡന്റ്‌ പി വി സുനിൽ, വൈസ് പ്രസിഡന്റ്‌ സന്ധ്യ പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സ്‌കറിയ വർക്കി, സെലീനമ്മ ജോർജ്, ശ്രുതി ദാസ്, മുൻ വൈസ് പ്രസിഡന്റ്‌ നയന ബിജു എന്നിവർ ചേർന്ന് വിതരണം ചെയ്തു. മികച്ച പഞ്ചായത്തിനുള്ള അവാർഡ് കല്ലറയും, മികച്ച ഹരിത കർമ സേനക്കുള്ള അവാർഡ് ഞ്ഞീഴുരും, മികച്ച CDS നുള്ള അവാർഡ് കടുത്തുരുത്തിയും സ്വന്തമാക്കി. മികച്ച ഹരിത വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള അവാർഡ് മംഗോ മേഡോസിനാണ്. മികച്ച ഹരിത പൊതു സ്ഥലം - തട്ടാവേലി വെള്ളൂർ , മികച്ച ഹരിത വായന ശാല - ബഷീർ സ്മാരക ലൈബ്രറി തലയോലപ്പറമ്പ്, മികച്ച റെസിഡൻസ് അസോസിയേഷൻ - മറ്റപ്പള്ളികുന്നു റെസിഡൻസ് അസോസിയേഷൻ മുളക്കുളം, മികച്ച ഹരിത സ്ഥാപനം - PHC കല്ലറ, ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ മുട്ടുചിറ, മികച്ച ഹരിത സ്കൂൾ GVHSS കടുത്തുരുത്തി. ആകെ 12 ഇനങ്ങളിലുള്ള അവാർഡുകളാണ് നൽകിയത്.

Follow us on :

More in Related News