Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല ജനകീയ മാർച്ചിൽ ജനരോഷമിരമ്പി.

29 Nov 2024 21:18 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജൈവ വൈവിധ്യങ്ങളുടെ കലവറയും, പാരിസ്ഥിതിക പ്രധാന്യമുള്ളതുമായ പുറക്കാമല ഖനന നീക്കത്തിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജനകീയമാർച്ചിൽ ജനരോഷമിരമ്പി.പോലീസും സമരക്കാരും തമ്മിൽ നേരിയ തോതിൽ ഉന്തുംതള്ളും നന്നത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.   സ്ത്രീകളടക്കം നൂറുകണക്കിനാളുകളണിനിരന്നമാർച്ച്

വൻ ജനപങ്കാളിത്തം  കൊണ്ട് ശ്രദ്ധേയമായി.പുറക്കാമല സംരക്ഷണ സമിതി ജമ്യംപാറയിൽ സ്ഥാപിച്ച സമരപന്തൽ വ്യാഴാഴ്ച ഇരുട്ടിന്റെ മറവിൽ ചിലർ തകർത്തിരുന്നു.

 

സമരപന്തലിൽ നിന്നാരംഭിച്ച മാർച്ച് പുറക്കാമലയിലേക്ക് കയറുന്ന റോഡിൽ മേപ്പയ്യൂർ സി.ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.പോലീസ് നിർദ്ദേശത്തിന് വഴങ്ങാതെ പോലീസ് വലയം ഭേദിച്ച് നൂറ് കണക്കിന് പ്രവർത്തകർ പുറക്കാമല ഖനന മേഖലയിലേക്ക് ഇരച്ചുകയറി താൽക്കാലിക ഷെഡ് നിർമ്മിക്കുന്ന സ്ഥലത്തെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കി.ഖനന നീക്കം ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.സമരസമിതി കൺവീനർ എം. എം. പ്രജീഷ്,കെ. ലോഹ്യ, കെ.എം. കമല, കമ്മന അബ്ദുറഹിമാൻ, ഡി.കെ. മനു, ആർ.എം.അമ്മദ്റിൻജുരാജ് എടവന, കമ്മന ഇസ്മയിൽ, എം.കെ. മുരളീധരൻ, നാരായണൻ മേലാട്ട് വി.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികളായ അഷീദ നടുക്കാട്ടിൽ സറീന ഒളോറ,സമര സമിതി നേതാക്കളായ എ.കെ. ബാലകൃഷ്ണൻ വി.പി.മോഹനൻ, പി. അസയിനാർ ,ടി. പി. വിനോദൻ മധുപുഴയരികത്ത് വേണുഗോപാൽ കോറോത്ത് എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News