Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 23:46 IST
Share News :
മേപ്പയ്യൂർ: മലയാള സാഹിത്യ ഭാവുകത്വത്തെ മാറ്റിപ്പണിയാൻ പുതുവഴിവെട്ടി വിധ്വംസകമായ വിചേഛദങ്ങൾ വരുത്താൻ ശ്രമിച്ച ചിന്തകനായിരുന്നു പ്രദീപൻ
പാമ്പിരികുന്നെന്ന് പ്രശസ്ത സാമൂഹ്യ വിമർശകനും ചിന്തകനുമായ സണ്ണി.എം . കപിക്കാട് പറഞ്ഞു.വേദങ്ങളോട് വിമർശ പാരമ്പര്യമുണ്ടായിരുന്ന വലിയ ദർശനങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തിലുണ്ട്. നമ്മുടെ സാംസ്കാരിക പാരമ്പര്യം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ അതിനോടുള്ള വിമർശ പാരമ്പര്യവുമുണ്ട്. അത് ബോധപൂർവ്വം വിസ്മരിക്കപ്പെടുകയും പവിത്രവൽക്കരണത്തിന്റെ ബ്രാഹ്മണണിക്കലായ അസമത്വത്തിന്റെ തത്വ ശാസ്ത്രം അടിച്ചേൽപ്പിക്കപ്പെടുകയുമാണുണ്ടായത്.
രസസിദ്ധാന്തത്തിൽ ആസ്വാദകനാണുള്ളത്. ആസ്വാദകൻ അനുഭൂതി അനുഭവിക്കുന്നയാളാണ്.. അനുഭൂതിയെന്നത് വൈയക്തികമായ ഒരനുഭവ മണ്ഡലമായിരിക്കെ
അനുഭൂതി നിർമ്മാണമാണ് സാഹിത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന അബദ്ധ ധാരണയിലാണ് നമ്മുടെ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. റിഥം മേപ്പയ്യൂർ
സംഘടിപ്പിച്ച പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശൻ നരക്കോട് അധ്യക്ഷത വഹിച്ചു.രാജൻ തിരുവോത്ത്, ഡോ.എം.ടി.ഗീത, ഡോ.കെ. ബിദൂർ, മേപ്പയ്യൂർ ബാലൻ, ബൈജു മേപ്പയ്യൂർ,കൗമുദി എന്നിവർ സംസാരിച്ചു.
ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാര ജേതാവ് പട്ടോനകണ്ടി കുഞ്ഞിക്കണാരനെ അനുസ്മരിച്ചു. മരണാനന്തര ബഹുമതിയായി റിഥം ഏർപ്പെടുത്തിയ ഫലകം
കൊയിലാണ്ടി എസ്.ഐകെ.വി.സുധീർബാബുവിൽ നിന്ന് ബാബു പ്രയാഗ ഏറ്റുവാങ്ങി.തുടർന്ന് അകം നാടക വേദി മണിയൂർ അവതരിപ്പിച്ച 'നീതിന്യായം ' നാടകം, മെഹ്ഫിൽ രാവ് എന്നിവ നടന്നു.
Follow us on :
Tags:
More in Related News
Please select your location.