Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 19:21 IST
Share News :
കൊണ്ടോട്ടി :ഇസ്ലാമിക സാഹിത്യം സർഗ്ഗാത്മകതയുടെ മാധുര്യമുള്ളതാണന്നും, പെൺകുട്ടികൾക്കിടയിൽ നിന്ന് പ്രതിഭകളായ എഴുത്തുകാർ ഉയർന്ന് വരുന്നത് സർഗാത്മകമേഖലയിൽ ഇസ്ലാം നൽകിയ സമഗ്ര സംഭാവനയുടെ ഫലമാണന്നും മുഗളൻമാരുടെ ചരിത്രം നാഗരികതയുടെ ഭാഗമായി വന്നത് സർഗാത്മക കലകളുടെ ഫലമായിട്ടാണന്നും ' സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എം എസ് എം - സി ഐ ഇ ആർ സംസ്ഥാന സർഗോത്സവ് പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ഐ ഇ ആർ സംസ്ഥാന ചെയർമാൻ ഡോ.ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു .പ്രശസ്ത ഗായിക അസില വെള്ളില മുഖ്യാതിഥിയായിരുന്നു.എബിലിറ്റി ചെയർമാൻ അഹമ്മദ് കുട്ടി മാസ്റ്റർ,സി ഐ ഇ ആർ കൺവീനർ എ ടി ഹസ്സൻ മദനി,കെ എൻ എം മർക്കസു ദഅവ സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ ,എംഎസ്എം സംസ്ഥാന പ്രസിഡന്റ് ജെസിൻ നജീബ്, എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ കണ്ണൂർ, ഐ ജിഎം സംസ്ഥാന ജനറൽ സെക്രട്ടറി അ സ്ന പുളിക്കൽ, ഷഹീൻ പാറന്നൂർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസമായി നടക്കുന്ന സർഗോത്സവ് നാളെ (ഞായർ ) സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന സമാപന സംഗമം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും.
ഫോട്ടോ : എംഎസ്എം - സി ഐ ഇ ആർ സംസ്ഥാന സർഗോത്സവ് സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.