Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച് രാജ്യാന്തര ഉത്തരവാദിത്വ ടൂറിസം സംഘം

06 Sep 2025 19:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഓണക്കളികൾ കളിച്ചും സദ്യയുണ്ടും ഓണാഘോഷത്തെ അടുത്തറിഞ്ഞ് വിദേശ പ്രതിനിധി സംഘം. ഓണത്തെ രാജ്യാന്തര ടൂറിസം മാർക്കറ്റിൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പിച്ച കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിനായി എത്തിയവരാണ് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഓണാഘോഷം നേരിട്ടറിഞ്ഞത്.

യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലൻഡ് ,ശ്രീലങ്ക, നേപ്പാൾ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള റെസ്പോൺസിബിൾ ടൂറിസം ലീഡേഴ്സ്, ടൂർ ഓപ്പറേറ്റർമാർ, അക്കാദമിഷൻസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഉദയനാപുരം, മറവന്തുരുത്ത്,അയ്മനം കുമരകം പഞ്ചായത്തുകൾ സംഘം സന്ദർശിച്ചു.

നാട്ടുകാർക്കും ജനപ്രതിനികൾക്കും ഒപ്പം തിരുവോണസദ്യയിൽ പങ്കെടുത്തു. തുടർന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ സംഘടിപ്പിച്ച ഓണക്കളികളിൽ പങ്കെടുത്തു.



Follow us on :

More in Related News